Obituary
ഡാളസ്സ്: കോട്ടയം കഞ്ഞിക്കുഴി തോപ്പില്‍ പരേതനായ റ്റി റ്റി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (80) ഡാളസ്സില്‍ നിര്യാതയായി. വെണ്മണി കീരികാട്ട് കുടുംബാംഗമാണ്.
കേരളത്തില്‍ നിന്നും ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറിയ കുടുംബമാണ് റ്റി റ്റി തോമസിന്റേത്.
സി എസ് ഐ ഡാളസ്സ് ചര്‍ച്ച് അംഗമാണ് മക്കള്‍ ലെനി സുധ തോമസ്, ബീന ആന്‍ഡ്രു മൊഹന്തന്, ലീന ജേക്കബ്.
മെമ്മോറിയില്‍ സര്‍വ്വീസ് ഏപ്രില്‍ 27 വെള്ളി വൈകിട്ട് 6.30 മുതല്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് മസ്കിറ്റില്‍ വച്ച് നടക്കുന്നതായിരിക്കും.
ഫ്യൂണറല്‍ സര്‍വ്വീസ് ഏപ്രില്‍ 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (മസ്കിറ്റ്) വച്ച് നടത്തും. തുടര്‍ന്ന് സണ്ണിവെയ്ന് ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്ക്കാരം.