Obituary
ന്യൂജഴ്സി: മാവേലിക്കരക കല്ലുമല ശാന്തിഭവനില്‍ പരേതനായ ടി.എം. മാത്യുവിന്റെ (ബേബിസാര്‍) ഭാര്യ ചേച്ചമ്മ മാത്യു (83) ന്യൂജഴ്സിയില്‍ നിര്യാതയായി. പരേത മാവേലിക്കര നടക്കാവ് കൊമ്പശേരില്‍ കുടുംബാംഗമാണ്. മാവേലിക്കര സി.എം.എസ് എല്‍.പി.സ്കൂള്‍ ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്തതിനുശേഷം 1983-ല്‍ കുടുംബ സമേതം ന്യൂജഴ്സിയില്‍ എത്തി. ന്യൂജഴ്സിയില്‍ പല സ്ഥാപനങ്ങളിലും ലൈസന്‍സ്ഡ് നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. റിട്ടയര്‍മെന്റിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ടീനെക് ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.
മക്കള്‍: സുജ ഏബ്രഹാം (സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ച് ഈസ്റ്റ് ബ്രോണ്‍സ് വിക്), സജി ടി. മാത്യു (സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ച്, ടീനെക്, ന്യൂജഴ്സി), ശുഭ ജോണ്‍ (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജഴ്സി).