Obituary
ഡാലസ് : ചെങ്ങന്നൂര്‍ പടവുപുരക്കല്‍ റിട്ട. ഇന്ത്യന്‍ ആര്‍മി സുബേദാര്‍ പി. സി. അലക്സാണ്ടര്‍ (96) നിര്യാതനായി. തുമ്പമണ്‍ വടക്കേടത്ത് മാമ്പിലാലില്‍ സാറാമ്മയാണ് ഭാര്യ. വൈസ് മെന്‍സ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി, മാര്‍ത്തോമ്മ സണ്‍ഡേ സ്കൂള്‍ സമാജം കമ്മറ്റി മെമ്പര്‍, നിരവധി ക്രിസ്തീയ ഗാനങ്ങള്‍, കുടുംബ പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ എന്നിവയുടെ രചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് ഇലക്ഷന് കമ്മിഷണറും ഡാലസിലെ ചെങ്ങന്നൂര്‍ അസോസിയേഷന് പ്രസിഡന്റും ആയ ചെറിയാന് അലക്സാണ്ടര്‍, മുന്‍ ഡബ്ല്യുഎംസി ഗ്ലോബല്‍ എത്തിക്സ് കമ്മറ്റി ചെയര്മാന് വര്‍ഗീസ് അലക്സാണ്ടര്‍ (ഡാലസ്), ഡോ. തോമസ് അലക്സാണ്ടര്‍ (അയര്‍ലന്‍ഡ്) എന്നിവര്‍ മക്കളും ലൈല, സൂസന്, ഡോ. സാലി എന്നിവര്‍ മരുമക്കളും ആണ്.