Obituary
ജോസ് ജോണ്‍ മറ്റം നിര്യാതനായി
Obituary
മോണ്ട്രിയാല് : കോട്ടയം കിടങ്ങൂര്‍ സ്വദേശി മറ്റത്തില്‍ ജോസ് ജോണ്‍ (73 ) കാനഡായിലെ മോണ്ട്രിയാലിലുള്ള വെസ്റ്റ് ഐലന്‍ഡ് പാലേറ്റിവ് കെയര്‍ സെന്ററില്‍ ഫെബ്രുവരി 10 ശനിയാഴ്ച നിര്യാതനായി.
ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ സേവനമനുഷ്ടിച്ച ജോസ് 1971 ലാണ് കാനഡായിലെത്തിയത് . പിന്നീട് 40 വര്‍ഷത്തോളം റോള്‍സ് റോയ്സ് ഉദ്യോഗസ്ഥനായിരുന്നു.ലൂസി കണ്ടാരപ്പള്ളില്‍ (കളരിക്കല്‍) ആണ് ഭാര്യ. ജോണ്‍ മറ്റം (മോണ്ട്രിയാല് ), മേരി ആന്‍ (സെന്റ് ലൂയിസ്) എന്നിവര്‍ മക്കളാണ് . സിജോ മുണ്ടപ്ലാക്കില്‍ (സെന്റ് ലൂയിസ്) ജാമാതാവും, ജയ്ഡന്‍ , മെയ്സണ്‍ എന്നിവര്‍ കൊച്ചു മക്കളുമാണ് .