Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ ടി.എസ്. ഏബ്രഹാം നിര്യാതനായി

Obituary

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ സീനിയര്‍ ജനറല്‍ മിനിസ്റ്ററും, ഐ.പി.സി. സ്ഥാപകന്‍ പാസ്റ്റര്‍ കെ.ഈ.ഏബ്രഹാമിന്റെ മൂത്തപുത്രനുമായ പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാം(93) ഫെബ്രുവരി 5-ാം തീയതി രാവിലെ 7 മണിയ്ക്കു സഭാ ആസ്ഥാനത്തുള്ള ഹെബ്രോന്‍ ബംഗ്ലാവില്‍ വച്ചു സഭജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും മദ്ധ്യേ നിത്യതയില്‍ പ്രവേശിച്ചു. ഭാര്യ പരേതയായ മേരി ഏബ്രഹാം, മക്കള്‍ ഡോ. വല്‍സന്‍ ഏബ്രഹാം, ആനീ ജേക്കബ്, സ്റ്റാര്‍ലാ ലൂക്ക്, ഷൊര്‍ലി ചാക്കോ. ജാമാതാക്കള്‍ ലാലി, ജേക്കബ്, മേജര്‍ ലൂക്ക്, വിജയ് എന്നിവരാണ്. മകന്‍ വല്‍സന്‍ ഏബ്രഹാം ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ഇന്ത്യാ ബൈബിള്‍ കോളേജിന്റെ ഡയറക്ടറുമാണ്.