Obituary
ഡോ.ജോര്‍ജ്ജ് പോത്താനിക്കാട്ട് നിര്യാതനായി
Obituary
ബെല്‍ഫാസ്റ്റ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുര സേവന രംഗത്ത് കണ്‍സള്‍ട്ടന്റ് സര്‍ജ്ജനായി റിട്ടയര്‍ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്‍ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്‍ഫാസ്റ്റില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുകയും ലണ്ടനില്‍ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്‍ജ്ജ് പില്ക്കാലത്തു ബെല്‍ഫാസ്റ്റില്‍ സ്ഥിരതാമാസമാക്കുകയായിരുന്നു.
ആതുര ശുശ്രുഷാ രംഗത്തെ വിശിഷ്ഠ സേവനത്തിനു എലിസബത്ത് രാഞ്ജിയുടെ പ്രത്യേക പ്രശംസയും, പുരസ്കാരവും ലഭിച്ചിട്ടുള്ള ഡോ ജോര്‍ജ്ജ്, അര്‍ഹരെ സഹായിക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയുമായിരുന്നു.