Obituary
സെലീന ലാല്‍ നിര്യാതയായി
Obituary
ഷിക്കാഗോ: ആലപ്പുഴ പള്ളിത്തോട് പറയകാട്ടില്‍ സെബാസ്റ്റ്യന്‍ ആര്. ലാലിന്റെ (ഷിക്കാഗോ) ഭാര്യ സെലീന ലാല്‍ (68) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് പള്ളിത്തോട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. പരേത ആലപ്പുഴ തത്തംപള്ളി മലയില്‍ കുടുംബാംഗം.
സഹോദരങ്ങള്‍: കൊച്ചുത്രേസ്യാമ്മ തെരുവില്‍ (പാലാ), ജോസഫ് കുര്യന് മലയില്‍ (മുംബൈ), വര്ക്കിച്ചന് മലയില്‍(ഷിക്കാഗോ), മറിയമ്മ ജോര്‍ജ് ഊരമറ്റം (ബംഗളൂരു), റോസമ്മ കുര്യന് മലയില്‍, പരേതനായ സേവ്യര്‍ കെ. മലയില്‍. മുന്‍ എംഎല്‍എ ജോര്‍ജ് ജോസഫ് പൊടിപാറ മാതൃസഹോദരനാണ്. ഷാജി സെബാസ്റ്റ്യന്‍ ഭര്‍തൃസഹോദരനും.