Obituary
ഡോ. റീസാ ഫ്രാന്‍സിസ് നിര്യാതയായി
Obituary
ചങ്ങനാശേരി:എസ്ബി കോളജ് റിട്ട. പ്രഫസര്‍ കുട്ടംപേരൂര്‍ ചക്കാലയ്ക്കല്‍ പരേതനായ കെ. ജെ. ഫ്രാന്‍സിസിന്റെ ഭാര്യ ഡോ. റീസാ ഫ്രാന്‍സിസ് (89) നിര്യാതയായി. സംസ്കാരം നാളെ 2.30നു മകള്‍ മെര്‍ലിന്റെ നാലുകോടിയിലെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍.
അരുവിത്തുറ വലിയവീട്ടില്‍ (വിടന്) കുടുംബാംഗമാണ്. ജോസ് ഫ്രാന്‍സിസ് (യുഎസ്), ഡോ. റോസ്!ലിന് (യുകെ) എന്നിവരാണു മറ്റു മക്കള്‍. മരുമക്കള്‍: വര്‍ഗീസ് ആന്റണി വെട്ടികാട് പുളിമൂട്ടില്‍ (നാലുകോടി), ജെസി (യുഎസ്), ഡോ. മാര്ട്ടിന് ആന്റണി കവലയ്ക്കല്‍ പതിനാറില്‍ ചമ്പക്കുളം (യുകെ).