Obituary
ബോണി എബ്രഹാം നിര്യാതനായി
Obituary
ഡാലസ്: മുംബൈ സാന്റാ ക്രൂസ് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവാംഗവും, കോഴഞ്ചേരി പുന്നക്കാട് വടക്കേവശത്ത് എബ്രഹാം സാമുവേലിന്റെ(സലീം) മകന് ബോണി എബ്രഹാം(26) ഡാലസില്‍ നിര്യാതനായി.കോഴഞ്ചേരി കീക്കൊഴൂര്‍ കണക്കതുണ്ടിയില് കുടുംബാംഗമായ എല്‍സി എബ്രഹാം ആണ് മാതാവ്. ബെന്‍സി, ബീന(ഇരുവരും മുംബൈയില്‍) എന്നിവര്‍ സഹോദരിമാരും, ബിജോയ്, ഷോണ്‍ എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരും ആണ്.