Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി. വര്‍ഗീസ് ജോസഫ് നിര്യാതനായി

Obituary

മീനടം മുണ്ടിയാക്കല്‍ പുതുവേലില്‍ കുഞ്ഞച്ചന്റെ മകന്‍ പി. വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍: 66) ന്യുയോര്‍ക്കില്‍ നിര്യാതനായി. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഇടവക അംഗവും മണ്ണന്തലയില്‍ താമസിച്ചുവരികയായിരുന്ന പരേതന്‍ കയ്യാലത്തു കുടുംബാഗമാണ്. വര്‍ഷങ്ങളായി അമേരിക്കയില്‍ കുടിയേറിയ പാപ്പച്ചന്‍ ജാക്‌സണ്‍ഹൈട്‌സ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമായിരുന്നു. തേവലക്കര കരിപ്പോട്ടു പടിഞ്ഞാറ്റതില്‍ കുടുംബാഗമായ ലീലാമ്മയാണ് സഹധര്‍മ്മിണി.മക്കള്‍: അജയ് ജോസഫ്, ആഷിലി ജോസഫ്
മരുമകള്‍: ജീനോ ജോസഫ്