Obituary
ജോര്‍ജ് ഈപ്പന് നിര്യാതനായി
Obituary
ഡാലസ്: 1976-ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം മുന്‍ ഉദ്യോസ്ഥനുമായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്(പൊടിയപ്പന്‍ 85) നിര്യാതനായി.പുലിയൂര് ചക്കാലയില്‍ അമ്മിണി ഈപ്പന് ആണ് ഭാര്യ. ജോര്‍ജ്(ഡാലസ്) മകനും, ഗിഫ്റ്റി(ഡാലസ്) മകളും, കുന്നംകുളം പുലിക്കോട്ടില്‍ മോനി ജയിക്കബ് മരുമകനും, തിരുവല്ല കാവുംഭാഗം തലപ്പള്ളില്‍ ഷീല മരുമകളും ആണ്.