Obituary
തങ്കമ്മ ജോണ്‍ നിര്യാതയായി
Obituary
ഡാളസസ്: പത്താനാപുരം പിടവൂര്‍ താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ (80) ഡാളസില്‍ വെച്ച് ഡിസംബര്‍ 30 നു കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പരേതനായ പാസ്റ്റര്‍ ജോണ്‍ തോമസ് ആയിരുന്നു ഭര്‍ത്താവ്. ഭര്‍ത്താവിനോടൊപ്പം 1962 മുതല്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനത്തില്‍ വ്യാപൃതയായിരുന്ന മാതാവ് 2005 മുതല്‍ ഡാളസില്‍ മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.