Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെൻസിൽവേനിയ റീജണൽ ഡെലിഗേറ്റ് യോഗവും ഡ്രീം ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു

Picture

ഫൊക്കാനയുടെ ജൂലൈ 19 ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുബോൾ ഡ്രീം ടീമിന് അമേരിക്കയിലും കാനഡയിലും ഉള്ള ഫൊക്കാന ഡെലിഗേറ്റുകളുടെ അത്ഭുതപൂർവ്വമായ പിന്തുണ ഏറുകയാണ്. മിക്ക അംഗ സംഘടനകളൂം ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കാഴ്ചയാണ് കാണുന്നത് . ഇലക്ഷൻ അടുക്കും തോറും ഡ്രീം ടീമിന്റെ വിജയം ഉറപ്പാണ് എന്ന് ഒരേസ്വരത്തിൽ ആളുകൾ പറയുന്നു , അതുകൊണ്ട് തന്നെ എതിർപക്ഷത്തു ഉള്ളവർ ആരോപണങ്ങളുമായി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു.

ഫൊക്കാനയുടെ ഒരു പ്രധാന റീജൻ ആയ പെൻസിൽവേനിയാ റീജിയന്റെ ഡെലിഗേറ്റുകളുടെ മീറ്റിങ്ങിൽ പങ്കടുത്തു സംസാരിച്ച സജിമോൻ ആന്റണി ഡ്രീം ടീമിന്റെ 22 ഇന പരിപാടികൾ വിവരിക്കുകയും ഡ്രീം ടീം വിജയിച്ചാൽ ഈ പദ്ധതികൾ എല്ലാം സമയ ബന്ധിതമായി നടപ്പാക്കും എന്നും അറിയിച്ചു. നടപ്പിലാക്കുവാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ പറയുക ഉള്ളു എന്നും എന്നാൽ പറയുന്ന കാര്യങ്ങൾ എല്ലാം നടപ്പിലാക്കും എന്നും സജിമോൻ അറിയിച്ചു. ഈ ടീം മത്സര രംഗത്തേക്ക് കടന്ന്‌ വന്നത് തന്നെ ഒരു മിഷനോടും വിഷനോടും കൂടിയാണ് . ഫൊക്കാനയുടെ പ്രവർത്തനവും മാറുന്ന കാലത്തിന് അനുസരിച്ചു മാറ്റേണ്ടത് ഉണ്ട് . അതാണ് ഡ്രീം ടീമിന്റെ ലക്ഷ്യവും സജിമോൻ കൂട്ടി ചേർത്തു .

സെക്രട്ടറി സ്ഥാനാർഥിയ ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനോടൊപ്പം ഫൊക്കാനയിൽ ഐക്യം ഉണ്ടകേണ്ടതും ആവിശ്യമാണ് എന്നും , എന്നാൽ ഇത് വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല മറിച്ചു പ്രവർത്തിയിലൂടെ എല്ലാ ഫൊക്കാനക്കാരെയും ഒരേ കുടക്കിഴിൽ കൊണ്ടുവരുമെന്നും അഭിപ്രായപ്പെട്ടു.

അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ ആയി മത്സരിക്കുന്ന മില്ലി ഫിലിപ്പ്‌ ഡ്രീം ടീമിന്റെ ഇതുവരെയുള്ള പ്രവർത്തങ്ങളെ പറ്റി വിവരിക്കുകയും , ഈ ടീമിൽ ഉള്ള ഓരോരുത്തരും വിജയിക്കേണ്ടുന്നതിന്റെ അവിശ്യകതയെപ്പറ്റിയും പറയുകയും ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടി ഏവരുടെയും സഹായ സഹകരണം അഭ്യർത്ഥിച്ചു.

പെൻസിൽവേനിയായിലെ പ്രമുഖ.മലയാളീ സംഘടനകൾ ആയ മാപ്പ് , എസ്റ്റേൺ , പി . എം . എ , ഡെൽവെയർ മലയാളീ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ടെഡെലിഗേറ്റുകൾ ഫിലാഡൽഫിയായിലുള്ള മാപ്പിന്റെ ഓഡിറ്റോറിയത്തിൽ കൂടുകയും ഫൊക്കാനയിൽ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന് പിന്തുണ പ്രഖ്യാപിക്കുകയും, ഈ ടീമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു.

പ്രസിഡന്റ് സ്ഥാനാർഥി സജിമോൻ ആന്റണി , സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ ആയി മത്സരിക്കുന്ന മില്ലി ഫിലിപ്പ്‌ ,നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സുധീപ്‌ നായർ , അജിത് ചാണ്ടി , മത്തായി ചാക്കോ , റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഷാജി സാമുവേൽ എന്നിവരും പങ്കെടുത്തു.

മാപ്പിന്റെ പ്രസിഡന്റ് ശ്രീജിത് കോമത്ത് മീറ്റിങ്ങിന് നേതൃത്വം നൽകി , ഫിലാഡൽഫിയായിലെ പ്രമുഖ നേതാക്കളായ സക്കറിയ കുരിയൻ , സാബു സ്‌കറിയാ , വിൻസെന്റ് ഇമ്മാനുവൽ ,ജെയിംസ് പീറ്റർ , ഡോ . സജി വിജയൻ നായർ , ജോയി നവാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു സംസാരിച്ചു. .

ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, വിമെൻസ് ഫോറം ചെയർ സ്ഥാനാർഥി രേവതി പിള്ളൈ , ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള,നാഷണൽ കമ്മിറ്റി മെംബേഴ്‌സ് , റീജണൽ വൈസ് പ്രസിഡന്റുമാർ , ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് തുടങ്ങി പാനലിൽ ഉള്ള എല്ലാവരുടെയും വിജത്തിന് വേണ്ടി പ്രവർത്തിക്കണം എന്നും അഭിപ്രായപ്പെട്ടു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code