Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിജയം ഉറപ്പിച്ച് അപ്പുക്കുട്ടൻ പിള്ള ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു

Picture

ന്യൂയോർക്ക്: ഫൊക്കാനയുടെ തുടക്കം മുതൽ സജീവ സാന്നിധ്യവും അമേരിക്കൻ മലയാളികളുടെ സ്വന്തം മഹാബലിയുമായ അപ്പുകുട്ടൻ പിള്ള ഫൊക്കാനയുടെ അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വിജയം മാത്രമാണ് ആഗ്രഹിക്കുന്നത് .സജിമോൻ ആന്റണി നയിക്കുന്ന ഡ്രീം ടീം പാനലിലാണ് അദ്ദേഹം മത്സരിക്കുന്നത് . ഫൊക്കാനയയുടെ സ്ഥാപക നേതാക്കളിൽ ഒരാളായാ അദ്ദേഹം ഫൊക്കാനയുടെ ന്യൂയോർക്കിൽ നടന്ന പ്രഥമ കണ്‍വൻഷനിലെ പ്രധാന സംഘടാകരിൽ ഒരാളായിരുന്നു . നാഷണൽ കമ്മിറ്റി അംഗമായും ഇപ്പോൾ ന്യൂയോർക് മെട്രോ റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു.

"സജിമോൻ ആൻ്റണി നയിക്കുന്ന ഫൊക്കാന ഡ്രീം ടീം ഫൊക്കാനയുടെ ഡ്രീം ഭരണസമിതി ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത അതിൻ്റെ ഭംഗിയിലാണ്. അതിൻ്റെ ഊടും പാവും കൃത്യമായി വരുമ്പോഴാണ് നല്ല ഇഴയിണക്കമുള്ള വസ്ത്രങ്ങൾ ഉണ്ടാകുന്നത്. ഡ്രീം ടീമിൻ്റെ ഊടും പാവും സജിമോനും , ഞാൻ ബാബു എന്ന് വിളിക്കുന്ന ശ്രീകുമാർ ഉണ്ണിത്താനും ആണ്. ഇവരുടെ ഇഴയിണക്കമാവും ഫൊക്കാനയുടെ 2024 - 2026 ലെ ശക്തി - നമുക്ക് ഈ വസ്ത്രത്തിലെ ഓരോ കണ്ണികളായി മാറാം .അമേരിക്കൻ മലയാളികൾ ഇഷ്ടപ്പെടുന്ന വികസന പ്രവർത്തനങ്ങൾ നടത്തുന്ന , ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു നേതൃത്വമായി സജിമോൻ ആൻ്റണി ഡ്രീം ടീം മാറും .ഫൊക്കാനയ്ക്ക് പേരും പെരുമയും ഏറെയുണ്ടാകുന്ന ഒരു കാലമാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഉണ്ടാകുവാൻ പോകുന്നത്. അതിനായി നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം ".അപ്പുക്കുട്ടൻ പിള്ള അറിയിച്ചു.

നടനും സാംസകാരിക സാമൂഹിക പ്രവർത്തകനും സംഘാടകനുമായ അപ്പുകുട്ടൻ പിള്ള മികച്ച സിനിമ ,നാടക നടനും ഓട്ടൻതുള്ളൽ, തകിൽ വാദ്യം,ചെണ്ട വാദ്യം തുടങ്ങി നിരവധി മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കെസിഎഎൻഎ യുടെ ആഭിമുഖ്യത്തിൽ കൊളംബിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ എൻ.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു.ന്യൂ യോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിലെ മിക്ക അസ്സോസിയേഷനുകളിലും ഓണത്തിന് മാവേലി ആയിവരുന്നത് അദ്ദേഹമാണ്.

സ്വന്തമായി “പ്രതിഭ” എന്ന ഇവന്‍റ് മാനേജ്മന്‍റ് കമ്പനിയുള്ള അദ്ദേഹം ആദ്യ കാലങ്ങളിൽ അമേരിക്കയിൽ സിനിമ, മിമിക്രി താരങ്ങളെ കൊണ്ടുവന്നു സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. യശഃശരീരനായ ആബേൽ അച്ചനെ അമേരിക്കയിൽ ആദ്യം കൊടുവന്നതും ഇദ്ദേഹമാണ്. കാഞ്ചിപുരത്തെ കല്യാണം, സ്വർണം,മുല്ലമൊട്ടും മുന്തിരിച്ചാറും, എന്നീ മലയാളം സിനിമകൾ നിർമിച്ച അദ്ദേഹം കാഞ്ചിപുരത്തെ കല്യാണത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. അമേരിക്കയിൽ ചിത്രീകരിച്ച "അവർക്കൊപ്പം" സിനിമയുടെ ഒരു മുഖ്യ കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു .അമേരിക്കൻമലയാളികൾക്കൊപ്പം ,അവർക്ക് താങ്ങും തണലുമായി മുന്നോട്ടു നടക്കുന്ന പ്രസ്ഥാനമാണ് ഫൊക്കാന .അതുകൊണ്ടുതന്നെ എക്കാലവും ഫൊക്കാനയുടെ പ്രവർത്തങ്ങളുമായി സഹകരിക്കുവാനും പ്രവർത്തിക്കുവാനും നിറഞ്ഞ സന്തോഷമാണ് .വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന തനിക്ക് എല്ലാ വോട്ടര്മാരുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code