ഡാളസ്:പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫിറ്റും മലയാളത്തിൻ്റെ പ്രിയ താരമായ അനു സിത്താരയും നിരവധി കലാപ്രതിഭകളുമായി ചേർന്ന് ഒരുക്കുന്ന സിനി സ്റ്റാർ നൈറ്റ് സെപ്റ്റംബർ 24 കൊപ്പേൽ അൽഫോൻസ് സിറോ മലബാർ കത്തോലിക്ക ഓഡിറ്റോറും അരങ്ങിൽ എത്തുന്നു.
ലൈറ്റ് മീഡിയ എന്റർടൈൻമെന്റ് ആഭിമുഖ്യത്തിൽ കൊപ്പേൽ അൽഫോൻസാ സിറോ മലബാർ ആഡിറ്റോറിയത്തിൽ ( 200 S Heartz Rd, Coppel, Tx 75019)സെപ്റ്റംബർ 24 വൈകിട്ട് ആറുമണിക്കാണ് കലാപരിപാടികൾ നടക്കുന്നത്.
മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അനേകം പുരസ്ക്കാരങ്ങൾ നേടിയ അനു സിത്താര ബോക്സോഫീസ് ഹിരുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നൃത്തകി കൂടിയായ അനുറ്റുകളായി സിത്താര സമീപകാലത്തുള്ള സ്റ്റേജ് ഷോകളിലെ നിറ സാന്നിദ്ധ്യമാണ്.
ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും പ്രശസ്തനായ സംഗീത പ്രതിഭയാണ്.
ഇവരെ കൂടാതെ സ്റ്റാർ സിംഗർ കിരീടം ചൂടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനൂപ് കോവളം, മെറിൻ ഗ്രിഗറി, പ്രശസ്ത ഗായകൻ ആബിദ് അൻവർ, മഴവിൽ മനോരമയിലെ ബംബർ ചിരിയിലൂടെ ആരാധകരുടെ മനസ്സു കവർന്ന ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ, കൂടാതെ കലാഭവൻ സതീഷ് എന്നിവരും കലാവിരുന്നിലുണ്ട്.
പൊട്ടി ചിരിയുടെ മാലപ്പടക്കം ചാർത്തി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഷോ നടത്തി പ്രവാസി മലയാളികളുടെ കൈയടി ഏറ്റു വാങ്ങി കൊണ്ട് സെപറ്റംബർ 24 നു ഞായറാഴ്ച്ച ഡാലസിൽ എത്തുന്നു.എത്രയും പെട്ടെന്ന് ടിക്കറ്റ് വാങ്ങി സീറ്റുകൾ റിസേർവ് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും ദയവായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Arun Johney: 214909-5815
Stanley John: 214454-9228
Joffy: 469826-2327
Tijo:214587-6651
Rejith:469766
Comments