Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയയില്‍ സണ്ടേസ്‌കൂള്‍ കുട്ടികളുടെ വിശ്വാസ പരിശീലന ക്ലാസിന് തുടക്കമായി   - ജോസ് മാളേയ്ക്കല്‍

Picture

ഫിലാഡല്‍ഫിയ: ആത്മീയചൈതന്യനിറവില്‍ 'ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ' വിശ്വാസപരിശീലനക്ലാസിന്റെ ഉല്‍ഘാടനം ലളിതമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂളിലെ 2023-2024 അദ്ധ്യനവര്‍ഷക്ലാസുകള്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച ദിവ്യബലിയ്ക്കുശേഷം ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ അഭാവത്തില്‍ വികാരിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന ഫാ. ജോബി സെബാസ്റ്റ്യന്‍ കാപ്പിപ്പറമ്പില്‍ എം.എസ്.ടി ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്തു.

ദിവ്യബലിമധ്യേ 225 ല്‍ പരം മതബോധനവിദ്യാര്‍ത്ഥികളെയും, അഞ്ചു സി. എം. സി. സിസ്റ്റേഴ്‌സ് ഉള്‍പ്പെടെ 40 അധ്യാപകരെയും പുതിയ അധ്യയന വര്‍ഷത്തേക്ക് ഫാ. ജോബി സ്വാഗതം ചെയ്തു. അധ്യാപകര്‍ക്കും, മതബോധന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് പുതിയ അധ്യയനവര്‍ഷം മംഗളകരമാകാന്‍ ആശംസകള്‍ നേര്‍ന്നു.

പ്രീകെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 10 മണിക്ക് ഇംഗ്ലീഷില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്കുശേഷം ഒരുമണിക്കൂര്‍ വിശ്വാസപരിശീലനം നല്‍കിവരുന്നു. കുട്ടികളില്‍ കുരുന്നു പ്രായത്തില്‍തന്നെ ക്രൈസ്തവവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, സഹജീവിയോടുള്ള കരുണയും, പങ്കുവക്കലിന്റെ പ്രാധാന്യവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും വിശ്വാസപരിശീലന ത്തിലൂടെയും, വിശ്വാസോന്മുഖമായ ആഘോഷങ്ങളിലൂടെയും നല്‍കേണ്ടത് ഭാവിയില്‍ നല്ല പൗരന്മാരാകാന്‍ അത്യന്താപേക്ഷിതമാണ്.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് ചാക്കോ (ബിജു), പി. റ്റി. എ. പ്രസിഡന്റ് ജോബി ജോര്‍ജ് കൊച്ചുമുട്ടം, സ്‌കൂള്‍ രജിസ്ട്രാര്‍ ടോം പാറ്റാനിയില്‍, മതബോധനഅധ്യാപകര്‍, എന്നിവരും ഇടവകകൂട്ടായ്മക്കൊപ്പം ലളിതമായ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ: ജോസ് തോമസ്

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code