ഒഹായോ : വര്‍ഷംതോറും സെയിൻറ് മേരീസ് സീറോ മലബാർ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊളംബസ് നസ്രാണി കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ് , അവിസ്മരണീയമായ പോരാട്ടങ്ങൾക്കൊടുവിൽ ജിൻറോ വറുഗീസ് നയിച്ച സെയിൻറ് ചാവറ ടസ്‌കേഴ്‌സ് ടീം സ്വന്തമാക്കി. ജോസഫ് സെബാസ്റ്റ്യൻ ക്യാപ്റ്റനായ എസ്എം യുണൈറ്റഡ്നെതിരെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ടസ്‌കേഴ്‌സ് ടീം 2023-ലെ ടൂർണമെന്റിൽ തിളക്കമാർന്ന വിജയം നേടിയത്.
ക്യാപ്റ്റനായ ജിൻറോ വറുഗീസിന്റെ അത്യുജ്ജ്വലമായ ആൾറൗണ്ട് പ്രകടനം ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പ്രതീഷ് ചാക്കോ, ടിസൻ ജോൺ, സച്ചിൻ കുര്യൻ, ജോബി തോമസ്, ജോസഫ് തൊഴൽ എന്നിവരുടെ കൃത്യതയോടെയുള്ള ബൗളിംഗും ബാറ്റിംഗും ടീമിന് വളരെ ഗുണകരമായി. ഫൈനൽ മത്സരത്തിന്റെ എല്ലാ നാടകീയതയും ഉൾക്കൊണ്ട മത്സരത്തിൽ, കരുത്തരായ എസ്എം യുണൈറ്റഡിന്റെ മുൻനിര ബാറ്റ്സ്മാൻ മാരെ തുടക്കത്തിലേ പുറത്താക്കി ചാവറ ടസ്കേഴ്സ് അധിപത്യം ഉറപ്പിച്ചു, എന്നാൽ ജോൺ കെ, പ്രദീപ് ഗബ്രിയേൽ, ആന്റണി പാപ്പച്ചന്‍ എന്നിവരുടെ ശക്തമായ പിന്തുണയോടെ എസ്എം യുണൈറ്റഡിന്റെ ക്യാപ്റ്റൻ ജോസഫ് സെബാസ്റ്റ്യന്‍ എസ്എം യുണൈറ്റഡിനെ മാന്യമായ സ്കോറിൽ എത്തിച്ചു. മറുപടി ബാറ്റിംഗ് നു ഇറങ്ങിയ ടസ്‌കേഴ്‌സ്, ക്യാപ്റ്റൻ ജിന്റോയുടെ ദ്രുഢനിശ്ചയത്തോടെ ഉള്ള ബാറ്റിംഗ്‌സിന്റെ മികവിൽ ഇന്നിംഗ്‌സ് പടുതുയർത്തി.
ഇതാദ്യമായാണ് സെയിൻറ് ചാവറ ടസ്‌കേഴ്‌സ് ടീം കൊളംബസ് നസ്രാണി കപ്പ് സ്വന്തമാക്കുന്നത്.
മാന്‍ ഓഫ് ദി മാച്ച്:
മാച്ച് 1 - എസ്എം യുണൈറ്റഡ് vs OMCC- ദില്ലിൻ ജോയ് (എസ്എം യുണൈറ്റഡ്)
മാച്ച് 2 - ഡെയ്‌ടൺ 8sCC vs CAFC - ബിനോബാനെറ്റസ് എബനാസർ (CAFC)
മാച്ച് 3 - ടസ്‌കേഴ്‌സ് vs എസ്എം യുണൈറ്റഡ്- പ്രദീപ് ഗബ്രിയേൽ ( എസ്എം യുണൈറ്റഡ് )
മാച്ച് 4 - OMCC vs CAFC- തോമസ് വറുഗീസ് പുല്ലുംപള്ളിൽ (OMCC)
മാച്ച് 5 - ഡെയ്‌ടൺ 8sCC vs ടസ്‌കേഴ്‌സ് - ജിൻറോ വറുഗീസ് (ടസ്‌കേഴ്‌സ് )
മാച്ച് 6 - എസ്എം യുണൈറ്റഡ് vs CAFC- ബിനോബാനെറ്റസ് എബനാസർ (CAFC)
മാച്ച് 7 - OMCC vs ടസ്‌കേഴ്‌സ് - പ്രതീഷ് ചാക്കോ ( ടസ്‌കേഴ്‌സ്)
മാച്ച് 8 - OMCC vs ഡെയ്‌ടൺ 8sCC - അജീഷ് പൂന്തുരുത്തിയിൽ (OMCC)
മാച്ച് 9 - എസ്എം യുണൈറ്റഡ് vs ഡെയ്‌ടൺ 8sCC - ആൻ്റണി പാപ്പച്ചൻ ( എസ്എം യുണൈറ്റഡ് )
മാച്ച് 10 - ടസ്‌കേഴ്‌സ് vs CAFC - ജിൻ്റൊ വറുഗീസ് (ടസ്‌കേഴ്‌സ്)
ഫൈനല്‍സ് - ടസ്‌കേഴ്‌സ് vs എസ്എം യുണൈറ്റഡ് - ജിൻ്റൊ വറുഗീസ് ( ടസ്‌കേഴ്‌സ് )
മാന്‍ ഓഫ് ദി സീരീസ്: ജിൻ്റൊ വറുഗീസ് (ടസ്‌കേഴ്‌സ്)
കൊളംബസില്‍ നിന്നും ബിനിക്സ് കട്ടപ്പന അറിയിച്ചതാണിത്.
Comments