Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യൻ അമേരിക്കൻ കൾച്ചറൽ അസോസിയേഷൻ വെറ്ററൻ മാരെ ആദരിച്ചു   - റോയി മുളകുന്നം

Picture

IACA യുടെ നേതൃത്വത്തിൽ ഇല്ലിനോയ്‌സിലെ will , dupage കൗണ്ടിയിലെ നേവി, ആർമി, എയർഫോഴ്സ് വെറ്ററൻ മാരെ downers grove ashyana banquet ഹാളിൽനടന്ന ചടങ്ങിൽ ആദരിച്ചു. Dupage കൗണ്ടി ഷെരീഫ് ജെയിംസ് മാൻഡ്രിക്‌, നേവി വെറ്ററൻ രാജ് പിള്ള, സേഫ് ഓഫ് സബർബ് സിഇഒ കെവിൻ കോയിൻ, K9 സിഇഒമൈക്ക് റ്റെല്ലാറിയോ, വിരമിച്ച നെപ്പർവിൽ പോലീസ് ഓഫീസർ സോണി മൈക്ക്ഗീഗർ, മറൈൻ ജെയിംസ് കാസ്റ്റർനേഡാ തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങി.

മറുപടി പ്രസംഗത്തിൽ IACA തങ്ങളെ ആദരിച്ചതിൽ നന്ദി രേഖപ്പെടുത്തി. യുഎസ്നേവി വെറ്ററൻ, നിലവിൽ വിൽ കൗണ്ടി വെറ്ററൻ അസോസിയേഷൻ കമ്മീഷൻപ്രസിഡൻറ് രാജ് പിള്ളൈ, IACA പ്രെസിഡന്റ് വിനീത ഗുൽബാനി, വൈസ്പ്രസിഡന്റ് രാജ് നാരായൺ സെക്രട്ടറി ഷാനു സിംഹ തുടങ്ങിയവർ പരിപാടികൾക്ക്നേതൃത്വം നൽകി .

ചെറുപ്പകാലത്ത് സിനിമകളിലെ ഹീറോകൾ ആയിരുന്നു മനസ്സിൽ എന്നാൽഅമേരിക്കയിൽ എത്തിയതിനുശേഷം ഒട്ടേറെ ഹീറോ കളെ ഞാൻ നേവിയിലുംആർമിയിലും കണ്ടെത്തി തീർച്ചയായും അവരായിരുന്നു എൻറെ ജീവിതത്തിലെപ്രചോദനവും ഈ നിലയിലേക്ക് എന്നെ എത്തിച്ചതും ഒരു നേവി വെറ്ററൻ ആകാൻകഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്നു രാജ് പിള്ള പറഞ്ഞു. IACA ഏറ്റെടുത്ത പരിപാടി തീർച്ചയായും ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി ഊഷ്മളബന്ധത്തിന് തുടക്കം കുറിക്കും മെന്നും രാജ് പിള്ള തൻറെ പ്രസംഗത്തിൽപറയുകയുണ്ടായി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code