ഫ്‌ളോറിഡ : അമേരിക്കയിലെ കൊച്ചു കേരളമായ ഫ്ളോറിഡയുടെ സ്വന്തം റീജിയൺ സൺ ഷൈൻ എന്നും കൃഷിയെയും കൃഷിരീതികളെയും അമേരിക്കയിലെ മലയാളികൾക് പരിചയപ്പെടുത്തുവാൻ മുൻനിരയിൽ തന്നെയുണ്ട്. ഈ വർഷം ഏറെ പുതുമകളോടുകൂടി ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ ബിജോയ് സേവ്യർന്റെയും റീജിയൺ കൺവീനർ നോയൽ മാത്യുവിന്റെയും നേതൃത്വത്തിൽ ഏവർക്കും ആസ്വാദ്യകരമാം വിധത്തിൽ ഒരു കാർഷിക വിപണിയും ഭഷ്യമേളയും ആണ് ഒരുക്കുന്നത് .
സെപ്റ്റംബർ 30ന് മിയാമിയിലെ മോൾ മാത്യുസ് കിച്ചൺ & ഗാർഡനിൽവെച്ചു രാവിലെ 10 മണി മുതൽ നടത്തപ്പെടുന്ന ഹരിതമേളയിൽ , പരിപൂർണ്ണമായി ജൈവവള കൃഷിയിലൂടെ ഉൽപാദിപ്പിച്ച വിത്തുകളും , കാർഷിക വിഭവങ്ങളും കൂടാതെ ബഡ് ചെയ്തെടുത്ത ഫല വൃക്ഷത്തൈകളുടെയും ഒരു വലിയ ശേഖരം തന്നെ ഉണ്ടാകും . ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേരുന്ന നമ്മുടെ സ്വന്തം കർഷകരിൽ നിന്നും നേരിട്ട് ലഭ്യമാകുന്ന വിധത്തിലാണ് എല്ലാ കാര്യങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്നു റീജിണൽ വൈസ് പ്രസിഡന്റ് ശ്രീ. ചാക്കോച്ചൻ ജോസഫ് അറിയിച്ചു.
ഈ ഹരിത മാമാങ്കത്തിന് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യവും ഉണ്ടാകുമെന്ന് ഫോമാ നാഷണൽ ട്രഷറർ ശ്രീ. ബിജു തോണിക്കടവിൽ അറിയിച്ചു. റീജിയന്റെ അംഗസംഘടനയായ മിയാമി മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. കുഞ്ഞുമോൻ മാത്യുവിന്റെ സെക്രട്ടറി മോൾ മാത്യൂന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആതിഥേയത്തം വഹിക്കുന്നത് . അതോടൊപ്പം കേരളത്തനിമ വിളിച്ചോതുന്നതും, രുചി വൈഭവങ്ങളാൽ സമൃതുവുമായ നമ്മുടെ നടൻ പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും എന്ന് റീജിയണൽ നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. അജീഷ് ബാലാനന്തൻ, ശ്രീ.ജോമോൻ ആൻ്റണി, ശ്രീ. റ്റി . ഉണ്ണികൃഷ്‌ണൻ, ശ്രീ.എബിൻ അബ്രഹാം കൂടാതെ സൺ ഷൈൻ റീജിയൺ ചെയർമാൻ ശ്രീ. റ്റിറ്റോ ജോൺ, സെക്രട്ടറി ശ്രീ. ഗോപകുമാർ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക .
ബിജോയ് സേവ്യർ -9548738889
നോയൽ മാത്യു - 7865536635
ചാക്കോച്ചൻ ജോസഫ് - 5164263631
സോണി കണ്ണോട്ടുതറ .
പി.ആർ.ഒ ഫോമാ സൺ ഷൈൻ റീജിയൺ .
Comments