Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോക്‌ലാൻഡ് സെന്റ്‌ മേരീസ് പള്ളിയിൽ പരി . കന്യാമറിയത്തിന്റെ തിരുന്നാൾ അനുഗ്രഹീതവും വർണ്ണാഭവുമായി   - തോമസ് പാലച്ചേരിൽ

Picture

ന്യൂയോർക് : റോക്കലാൻഡിലുള്ള സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പ്രധാന തിരുനാൾ (46 conklin ave Haverstraw NY ) പരി .കന്യാമറിയതിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ചു സെപ്: 8 ,9 ,10 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടി . പരി :മാതാവിന്റെ തിരുന്നാൾ ചടങ്ങുകൾ ന്യൂയോർക്കിലെ റോക്‌ലാൻഡ് ക്നാനായ ഇടവക സമൂഹത്തിനു ആധ്യാല്മക സമർപ്പണത്തിന്റെയും വർണാഭമായ ആഘോഷത്തിന്റെയും അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു.

ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുത്തു .സെപ് :3ന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സെപ് :8 വെള്ളിയാഴ്ച ഇടവക വികാരി ബഹു .ഫാ .ഡോ . ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തി. തുടർന്ന് വി .കുർബാനയും (മലങ്കര റീത്തിൽ ) കുടുംബ നവീകരണ ധ്യാനവും റെവ :ഫാ വിൻസെന്റ് ജോർജ് പൂന്നന്താനത്തിന്റെ കാർമ്മികത്വത്തിൽ ഉണ്ടായിരിന്നു .

സെപ്:9 ശനിയാഴ്ച വൈകിട്ട് 5 ന് റെവ .ഫാ .ജോസ് ആദോപ്പിള്ളിൽ വി . കുർബ്ബാന(ഇംഗ്ലീഷ് )"അർപ്പിച്ചു . തുടർന്നു 8 പിഎം ന് ഇടവക ദിന കല സന്ധ്യയുടെ ഉത്ഘാടനം ഇന്ത്യൻ എംബസി ന്യൂയോർക്കിലെ കമ്മ്യൂണിറ്റി അഫേയർസ് കോൺസൽ ബഹു .എ .കെ വിജയ കൃഷ്‌ണൻ നിർവഹിചു തുടർന്ന് മനോഹരമായ കലാ സന്ധ്യ നടന്നു. മനം കുളിർപ്പിക്കുന്ന വര്ണങ്ങളാൽ അലങ്കരിക്കപ്പെട്ട പള്ളിയിൽ സെപ് .10 ഞായറാഴ്ച ആഘോഷമായ "തിരുന്നാൾ റാസ "ഫാ ലിജോ കൊച്ചുപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഫാ.ജോസ് ആദോപ്പിള്ളി ,ഫാ. ഫാ .ജോൺസൻ മൂലക്കാട്ട് ,ഫാ .സെബാസ്റ്യൻ ഇല്ലിക്കക്കുന്നേൽ ,ഫാ .ലൂക്ക് കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ .ജോൺസൻ മൂലക്കാട്ട് തിരുന്നാൾ സന്ദേശം നൽകി.

ഇമ്പമാർന്ന ഗാനങ്ങളിലൂടെ കൊയർ ഒരുക്കിയ സംഗീത വിരുന്നു അനുഗ്രഹപൂരിതമാക്കി ദേവാലയ ചടങ്ങുൾക്കു ശേഷം ചെണ്ടമേളത്തോടെ യുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷണം , കൊച്ചു കുട്ടികൾ വിശുദ്ധരുടെ വേഷത്തിൽ പ്രദക്ഷണത്തിന്റെ മുമ്പിൽ കൂടെ വൈദികർക്കൊപ്പം കത്തിച്ച ദീപങ്ങളുമായി ഇടവകയിലെ പ്രസുദേന്തിമാരായ10 വനിതകൾ , മാതാവിന്റെ രൂപവുമായി പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണം അക്ഷരാർ ത്തിൽ കാലാവസ്ഥ പോലും അനുകൂലമാക്കി. ഫൊറാന വികാരി ബഹു ഫാ. ജോസ് തറക്കൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം നൽകി. തുടർന്ന് 14 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഡിട്രോയിറ്റ്‌ പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന ഫൊറോനാ വികാരി ഫാ ജോസ് തറക്കൽ അച്ചന് യാത്രയയപ്പും നൽകി ..പെരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോരുത്തരോടും ബഹു വികാരി ഫാ .ഡോ . ബിബി തറയിൽ നന്ദി അർപ്പിച്ചു. തുടർന്ന് സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code