Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തുക: ഡോ. സണ്ണി സ്റ്റീഫന്‍

Picture

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ മാര്‍ത്തോമ്മ ദേവാലയത്തിലെ യുവജനസഖൃം സംഘടിപ്പിച്ച ഏകദിന ഫാമിലി റിട്രീറ്റ് വിജയകരമായി സമാപിച്ചു.

ലോകപ്രശസ്ത കുടുംബപ്രേഷിതനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, പ്രശസ്ത ഫാമിലി കൌണ്‍സിലറും, സംഗീതജ്ഞ്ജനുമായ ഡോ. സണ്ണി സ്റ്റീഫന്‍,ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് വചനസന്ദേശം നല്‍കി.

“നമ്മുടെ പൊള്ളയായ ജീവിതത്തേയും സ്വന്തം ദൗര്‍ബല്യത്തെയും കണ്ടെത്തി ജീവിതം അനുദിനം നവീകരിക്കണം. ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണം. മനസ്സിന്‍റെ വാതില്‍പാളിയില്‍ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്‍റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളില്‍ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തി യേശുവിന്‍റെ ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം തുറന്നിടുന്ന മനസ്സുകള്‍ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാന്‍ കഴിയുമ്പോള്‍ ആത്മീയത ഒരാഘോഷമായി മാറും. ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ ജീവിതം നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍ ജീവിതയാത്രകള്‍ സ്വര്‍ഗ്ഗീയ തീര്‍ത്ഥയാത്രകളാകുന്നു.” ഡോ.സണ്ണി സ്റ്റീഫന്‍ തന്‍റെ വചന സന്ദേശത്തില്‍ പറഞ്ഞു.

സാധാരണ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി തിരുവചനത്തെപ്രായോഗിക ജീവിത പാഠങ്ങളായി പകര്‍ത്തി സണ്ണി സ്റ്റീഫന്‍ നല്‍കുന്നഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍, മനസ്സിന്‍റെ ആഴങ്ങളില്‍ പുതിയആകാശവും പുതിയ ഭൂമിയും ഒരുക്കുന്നുവെന്നും പങ്കെടുത്ത എല്ലാവര്‍ക്കുംഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും യുവജനസഖൃം ഭാരവാഹികളായ റോണി ഇജോര്‍ജ്ജ്, ലിന്‍ഡ, ബിന്‍സി എന്നിവര്‍ കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞു. വികാരി റവ.ബിജു പി സൈമണ്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍ www.worldpeacemission.net



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code