Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യ്ക്ക് നന്ദിയറിയിച്ച്‌ ചാണ്ടി ഉമ്മൻ   - പി.പി ചെറിയാൻ (മീഡിയ ചെയർ)

Picture

ഹൂസ്റ്റൺ/പുതുപ്പള്ളി : ജനഹ്രദയങ്ങളിൽ കാരുണ്യമൂർത്തിയായി മരണശേഷവും പതിന്മടങ്ങ് ശോഭയോടെ അവിസ്മരണീയനായ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷ വിജയം നേടുന്നതിന് പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു തിരഞ്ഞെടുപ്പ് കാമ്പയിനിൽ പങ്കാളികളായ അമേരിക്കയിൽ നിന്നും പറന്നെത്തിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.എസ് .എ ഘടകം (ഒഐസിസി യൂഎസ്‍എ) പ്രസിഡൻ്റ് ബേബി മണക്കുന്നേൽ ,ട്രഷറർ സന്തോഷ് ഏബ്രഹാം , പബ്ലിക് റിലേഷൻ ഓഫീസർ പി.പി.ചെറിയാൻ, ഡാളസ്‌ ചാപ്റ്റർ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ എന്നിവർക്കും വിവിധ നിലകളിൽ സഹായിച്ച എല്ലാ ഒഐസിസി യുഎസ് എ നേതാക്കൾക്കും പ്രവർത്തകർക്കും ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു. ഒ ഐ സി സി യൂഎസ്‍എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് നന്ദി അറിയിച്ചിരിക്കുന്നത്

യുവാക്കൾ ഏറ്റുമുട്ടിയ ആവേശപ്പോരിൽ എതിർ സ്ഥാനാർഥിയായ ഇടതുമുന്നണിയുടെ സി.പി.എം അംഗം ജയ്ക് സി തോമസിനെ 37,719 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ പരാജയപ്പെടുത്തിയത് . ഏഴു വർഷത്തെ മന്ത്രി - ഭരണതലത്തിലെ അഴിമതിയും ,കൊള്ളയും ,വിലക്കയറ്റവും ,മാസപ്പടി വിവാദവും ,വികസന മുരടിപ്പും ചർച്ചയായപ്പോൾ പൊറുതിമുട്ടിയ ജനം പ്രതികാരത്തിൻ്റെ ബാലറ്റ് ഭംഗിയായി വിനിയോഗിച്ചതാണ് തോൽവിയുടെ ആഘാതം വർദ്ധിപ്പിച്ചത് .അതിനിടെ ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തതും മരണത്തിൽ പുകഴ്ത്തി പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വീണ്ടും അപമാനിക്കാനും കുടുംബാംഗങ്ങളെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചതും പുതുപ്പള്ളിയിലെ ജനത്തിന് ഇഷ്ടമായില്ലെന്നു വേണം കരുതാൻ ... യു.ഡി.എഫിൽ തലമുതിർന്ന നേതാക്കൾ യുവ നേതൃനിരയെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേപ്പോലെ ആക്രമണത്തിന് നിയോഗിച്ച് കരുക്കൾ ഭംഗിയായി നീക്കി തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത് മികവു കാട്ടി .പ്രവർത്തന രംഗത്ത് ഒരിടത്തും മേൽക്കൈ നേടാൻ ഇടതു സംവിധാനങ്ങൾക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല എന്നത് ഐക്യത്തോടെ നിന്നാൽ എവിടെയും നേട്ടമുണ്ടാക്കാം എന്ന സൂചന നൽകുന്നു .

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.എസ് .എ ഘടകം പ്രസിഡൻ്റ് ബേബി മണക്കുന്നേൽ ,ട്രഷറർ സന്തോഷ് അബ്രാഹാം ,പബ്ലിക് റിലേഷൻ ഓഫീസർ പി.പി.ചെറിയാൻ, ഡാളസ് ചാപ്റ്റർ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ എന്നിവരുടെ നേതൃത്വത്തിൽ ആഗസ്റ്റ് 29-ാം തീയ്യതി പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഖബറിടത്തിൽ പ്രാർഥിച്ചതിനുശേഷം തറവാട് വീടായ കരോട്ട് വള്ളക്കാലിൽ എത്തി സ്ഥാനാർഥി ചാണ്ടി ഉമ്മനേയും ,ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, പെൺമക്കൾ എന്നിവരേയും കണ്ട് ആദരാഞ്ജലിയും ,വിജയാശംസകളും നേർന്ന് മണ്ഡലത്തിൽ പ്രചാരണ പരിപാടികളുമായി ബഹുമാന്യ എം.പി. ശശി തരൂർ ,മാത്യു കുഴൽനാടൻ തുടങ്ങിയവരോടൊപ്പം ഫീൽഡിൽ സജീവമായി .സെപ്റ്റംബർ 3 ന് കലാശക്കൊട്ടും കഴിഞ്ഞ് പ്രചാരണ പരിപാടികൾ അവസാനിപ്പിച്ചു. ചാണ്ടി ഉമ്മൻ്റെ ഉജ്ജ്വല വിജയത്തിൽ അമേരിക്കയിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് പങ്കാളിത്തം വഹിക്കാനായതിൽ അങ്ങേയറ്റത്തെ ചാരിതാർഥ്യമുണ്ട്.

പിതാവിനേപ്പോലെ ജനമനസുകളിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കാൻ നിയുക്ത എം.എൽ.എ .ചാണ്ടി ഉമ്മനു കഴിയട്ടെ എന്ന് ഒഐസിസി യുഎസ്എ ആശംസിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിൽ നിലകളിൽ പങ്കാളികളായ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ചാപ്റ്റർ പ്രസിഡന്റുമാരായ ലൂയി ചിക്കാഗോ (ചിക്കാഗോ), ജോർജി വർഗീസ് (ഫ്ലോറിഡ) വാവച്ചൻ മത്തായി (ഹൂസ്റ്റൺ) പ്രദീപ് നാഗനൂലിൽ (ഡാളസ്) അനിൽ ജോസഫ് മാത്യു ( സാൻ ഫ്രാൻസിസ്‌കോ) എന്നിവർ നന്ദി അറിയിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code