ഈ വർഷത്തെ ശ്രീകൃഷ്ണാഷ്ടമി, ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഴിക്കപ്പെട്ടു. ചിക്കാഗോ ഹൈന്ദവ സമൂഹത്തിനു എക്കാലവും ഓർമ്മയിൽ സൂഷിക്കുവനുള്ള ഒത്തിരി മുഹുർത്തങ്ങൾ നല്കിയാണ് കടന്നു പോയത്. പ്രേമത്തിന്റെ മൂർത്തിമത് ഭാവമായ ഭഗവാൻ ശ്രീകൃഷ്ണൻ, ഭക്തന്മാർക്ക് ഈശ്വരനും,പുത്രനും പിതാവും, കാമുകനും ദാസനും,യജമാനനും,മിത്രവുംഎല്ലാമായിരുന്നു. അതെ, ഭഗവാൻ ശ്രീകൃഷ്ണന് പലതുകൊണ്ടും വ്യത്യസ്തത പുലര്ത്തുന്ന ഒരു അവതാര മൂര്ത്തിയാരുന്നു. ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്മ്മവും അധര്മ്മവും വ്യാഖ്യാനിച്ചു തന്നു...സത്യം,ന്യായം,നീതി ഇവയുടെ താത്വിക വശവും പ്രായോഗികവശവും വ്യക്തമാക്കിതന്നു. ഭഗവാന്. ശ്രീ കൃഷ്ണ ഭഗവാൻ ഒരിക്കലും കരയാത്ത, സദാപുഞ്ചിരിക്കുന്ന കര്മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയാരുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ അവതാര ദിനം അതുകൊണ്ടുകൂടിയാണ്ഗീതാ മണ്ഡലം അതി മനോഹരമായി ആഘോഷിച്ചത്.
ഹാനോവർ പാർക്കിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ശ്രീകൃഷ്ണ-രാധാ വേഷധാരികളായ ബാലികാബാലന്മാര് അണിനിരന്ന ശ്രീകൃഷ്ണജയന്തി ശോഭയാത്ര നഗരത്തെ അക്ഷരാർത്ഥത്തിൽ മറ്റൊരു അമ്പാടിയാക്കിമാറ്റി.
ഭക്തരുടെ ഹരേ രാമ ഹരേ കൃഷ്ണ മഹാമന്ത്ര ധ്വനിയിൽ നഗരത്തെ ശ്രീ കൃഷ്ണ പാദാരവിന്ദങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞു. നഗരം ചുറ്റിയശേഷം സന്ധ്യയോടെ ശോഭയാത്ര ഗീതാമണ്ഡലം അംഗണത്തിൽഎത്തിയപ്പോൾ വൈവിധ്യവും പുതുമയുമാര്‍ന്ന ആനന്ദക്കാഴ്ചകളുടെ ചെപ്പ് ആണ് ഭക്തർക്ക് കാണുവാൻ കഴിഞ്ഞത്. ഗീതാമണ്ടാലത്തിന്റെ നടുമുറ്റത്ത് വാദ്യഘോഷങ്ങൾക്കൊപ്പം രാധാ-കൃഷ്ണന്മാര്‍ ആനന്ദനൃത്തം ചവുട്ടി. തുടർന്ന്നടന്ന ഉറിയടിയിൽ എല്ലാ രാധാ-കൃഷ്ണൻമാരും പങ്കെടുത്തു. തുടർന്ന് നാരായണീയം അറുപത്തിഎട്ടാം ദശകത്തിനു ചുവടുപിടിച് ഗീതാമണ്ഡലം വനിതകൾ കോലടി അവതരിപ്പിച്ചു.
അതിനു ശേഷം നടന്ന ശ്രീകൃഷ്ണ പൂജകൾക്ക് ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ നേതൃത്വം നല്കി. ഇതോടൊപ്പം നടന്ന ഭജനയിലും, അഖണ്ട നാമ ജപത്തിലും എല്ലഭക്ത ജനങ്ങളും പങ്കെടുത്തു. നാരായണീയ പാരായണത്തിനും ശ്രീ കൃഷ്ണ അഷ്ടോത്തര പൂജയ്ക്കും ശേഷം ഗുരുവായുപുരേശ മഹാ മംഗള ആരതി നടന്നു. തുടർന്ന് നടന്ന മഹാ പ്രസാദ വിതരണത്തോടെ 2023ലെ അഷ്ടമി രോഹിണി പൂജകൾക്ക് ശുഭ പര്യാവസാനമായി...
നാം സ്വയം നമ്മെ അറിയുന്നതിനേക്കാള് ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില് ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്ഷ്യം. ഇതാണ്ഭഗവാൻ ശ്രീ കൃഷ്ണൻ നമ്മുക്ക് നല്കുന്ന ആ വലിയ സന്ദേശം എന്ന് തദവസരത്തിൽ ഗീതാ മണ്ഡലം പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രൻ അറിയിച്ചു. തടര്ന്നു തഥവസരത്തിൽ സെക്രട്ടറി ശ്രീ ബയ്ജു മേനോൻ, ശ്രീകൃഷ്ണാഷ്ടമി ഭംഗിയായി സംഘടിപ്പിക്കാൻ സഹായിച്ച അംഗങ്ങളെയും, പങ്കെടുത്ത എല്ലാവര്ക്കും, പ്രേത്യേകം നന്ദി അറിയിച്ചു.
Comments