ഹാസ്യ നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
കൊല്ലം: ഹാസ്യ നടന് കൊല്ലം സുധി തൃശൂരില്‍ അപകടത്തില്‍ മരിച്ചു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു.
ഇന്നു പുലര്‍ച്ചെ 4.30ന് കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. എതിരെ വന്ന പിക്കപ്പ് വാനുമായി കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Comments