Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയ്യാറാവണം: മാർ ഫീലെക്സിനോസ്   - ജീമോൻ റാന്നി

Picture

ന്യൂയോർക്ക് : കോവിഡാനന്തര ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും , ജീവിതസമാധാനം ലഭ്യമാക്കുവാനും ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTH EAST RAC) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ശിൽപശാല ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Family Enrichment Program കോർഡിനേറ്റർ ശ്രീ. ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും (Family Enrichment Program) അതിനു കീഴിൽ നടത്തപ്പെടുന്ന Wellness Workshop-നെകുറിച്ചുള്ള പ്രസ്‌താവന നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ (Associate Professor. Department of Applied Psychology, New York University) ശ്രീമതി.ബെറ്റ്സി ചാക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റവ. ബിജു പി. സൈമൺ (Vicar, Philadelphia Mar Thoma Church) എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന പാനൽ ചർച്ച വളരെ സജീവമായിരുന്നു.

വൈസ് പ്രസിഡന്റ് റവ. വി.ടി. തോമസിൻറെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി. സൂസി എബ്രഹാം ജോർജ് വേദവായനയും റവ. പി.എം. തോമസ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. NORTHEAST RAC സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതവും ട്രഷറർ കുര്യൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code