Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന് അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍

Picture

പെന്‍സില്‍വേനിയ: ലങ്കാസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടത്തപ്പെടുന്ന 38-ാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സില്‍ (പി.സി.എന്‍.എകെ) പങ്കെടുത്ത് ദൈവ വചന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷകരായ റവ. സാമുവേല്‍ റോഡ്രിഗീസ്, റവ. ജോഷ് ഹേറിംഗ്, റവ. എറിക്ക് പീട്രി, റവ്. സാം മാത്യു, റവ. കെ.ജെ. തോമസ് തുടങ്ങിയവര്‍ എത്തിച്ചേരും.

പാസ്റ്റര്‍ സാമുവല്‍ റോഡ്രിഗസ്, 42,000-ലധികം യു.എസ്. പള്ളികളും സ്പാനിഷ് സംസാരിക്കുന്ന പ്രവാസികളില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിസ്പാനിക് ക്രിസ്ത്യന്‍ സംഘടനയായ ദേശീയ ഹിസ്പാനിക് ക്രിസ്ത്യന്‍ നേതൃത്വ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റാണ്. അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ലാറ്റിനോ ഹിസ്പാനിക് വിശ്വാസ നേതാവായി റോഡ്രിഗസിനെ CNN, FOX News, univision, Telemundo എന്നിവ അംഗീകരിക്കുന്നു. അമേരിക്കയിലെ ഏറ്റവും മികച്ച 100 ക്രിസ്ത്യന്‍ നേതാക്കളില്‍ ഇടം നേടിയിട്ടുണ്ട്.

പാസ്റ്റര്‍ ജോഷ് ഹെറിംഗ് 2001 മുതല്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നു. ഒരു പാസ്റ്ററുടെ മകനായ റോണ്‍ ഹെറിങ്ങ്, ചെറിയ പ്രായം മുതല്‍ ക്രിസ്തീയ ശുശ്രൂഷകളില്‍ വളരെ സജീവമായിരുന്നു. 18-ാം വയസ്സില്‍ അദ്ദേഹം പ്രഭാഷണം ആരംഭിച്ചു. 20 വര്‍ഷമായി മുഴുവന്‍ സമയ സുവിശേഷകന്‍. പാസ്റ്റര്‍ എറിക് പെട്രി ബൈബിള്‍ അധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ പ്രസിദ്ധനാണ്. മുഖ്യ പ്രാസംഗികരെ കൂടാതെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി എത്തിചേരുന്ന കര്‍ത്തൃ ശുശ്രൂഷകന്മാരും വിവിധ സെഷനുകളില്‍ ദൈവവചനം പ്രസംഗിക്കും.

പാസ്റ്റര്‍ സാം മാത്യു, പസ്റ്റര്‍ കെ.ജെ. തോമസ് എന്നിവര്‍ കേരളത്തിലും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുമുള്ള മലയാളി പെന്തക്കോസ്തുകാര്‍ക്ക് സുപരിചിതരായ കണ്‍വന്‍ഷന്‍ പ്രസംഗകരാണ്. പലതരത്തിലും പുതുമകള്‍ ഉള്‍ക്കോള്ളുന്ന ഈ കോണ്‍ഫറന്‍സ് പെന്തക്കോസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസസമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിന് ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പി.സി.എന്‍.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2023 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കം - www.pcnakonline.org

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code