Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് നോർക്ക പ്രതിനിധികളും എത്തുന്നു

Picture

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് നോർക്ക പ്രതിനിധികളും പങ്കെടുക്കും. നോർക്കാ റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും സമ്മേളനത്തിനെത്തും.

നോർക്ക ഡയറക്ടർമാരും പ്രമുഖ വ്യവസായികളുമായ യൂസഫ് അലി, രവി പിള്ള, ഓ വിമുസ്തഫ, നോർക്കാ സീ.ഈ.ഓ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്കാ മാനേജിങ്ങ്ഡയറക്‌ടർ അജിത്ത് കൊളാശേരി എന്നിവരടങ്ങുന്ന ഉന്നത തല സംഘമാണ് ന്യൂയോർക്കിലേക്കെത്തുക. അമേരിക്കയിൽ നിന്നുള്ള നോർക ഡയറക്ടർ ഡോ. എം അനിരുദ്ധനാണ് മേഖലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്. അമേരിക്ക സന്ദർശിക്കുന്ന നോർക സംഘം മേഖലാ സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് നേതൃത്വംനൽകുകയും മറുപടി പറയുകയും ചെയ്യും.

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജീവിക്കുന്ന മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക, , വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം സുഗമമാക്കുക, വിദേശ മലയാളികളെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ വകുപ്പാണ് നോർക.

ജൂൺ 9, 10,11 തിയതികളിൽ ന്യൂ യോർക്ക് ടൈം സ്ക്വയർ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനംനടക്കുന്നത്.

നോർക്കയുടെ ആരംഭ കാലം മുതൽ ഡയറക്ടർ ആയിപ്രവർത്തിക്കുന്ന ഡോ. മാധവൻ അനിരുദ്ധൻ ചീഫ് കോർഡിനേറ്റർ അയി വിവിധകമ്മിറ്റികൾ ഈ സമ്മേളനത്തിനായി പ്രവർത്തിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code