ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG ) മെയ്‌മാസം 14 ന് ആഘോഷിച്ച മാതൃദിനം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ അതിമനോഹരമായി നടത്തപ്പെടുകയും, അതിൽ പങ്കെടുക്കുവാനായി പദവിൽ കൂടുതൽ മെംബേർസ് വന്നത് സമുദായത്തിൽ ഉന്മേഷവും ഉണർവും വളർന്നതിന്റെ സൂചനയായി മാറി.
ഫാദർ ബിനോയ് നാരമംഗലത്തിന്റെ ദിവ്യ ബലിയോടെ ആരംഭിച്ച മാതൃദിന ആഘോഷപരിപാടികൾ, അമ്മമാർക്ക് പ്രത്യേക ആശീർവാദവും, റോസാപൂക്കളും നൽകി, ചെണ്ടമേളത്തിന്റെ അകമ്പടിയിടെ അമ്മമാരേ സ്റ്റേജിലേക്ക് ആനയിച്ചു. അമ്മമാർക്കായി സംഘടന പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിക്കുകയും കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും ചെയ്തു.
തുടർന്ന് അമ്മമാർക്കു മാത്രമായി നടത്തിയ കളികൾ വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും എല്ലാവരും പങ്കെടുക്കുകയും,സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
വളരെ ഭംഗിയായി ഇതിനെ നടത്തിയ KCYL ബോർഡ് മെംബേർസ് ചിന്നു ഉപ്പൂട്ടിൽ, അനശ്വര ചാക്കോനാൽ, വിവേക് തയ്യിൽ, എയ്ഞ്ചേൽ ഉപ്പൂട്ടിൽ, ഹെന്ന വെള്ളപ്പാള്ളികുഴിയിൽ, കേലാബ് ഇറനിക്കൽ എന്നിവരെ, വനിതാവേദി പ്രസിഡന്റ് മിനി അത്തിമറ്റത്തില് അനുമോദിക്കുകയും നന്ദി പറയുകയും ചെയ്തു.
Comments