Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുവർണ്ണ ജൂബിലി നിറവിൽ സിസ്റ്റർ ശാന്തി പുരയിടത്തിൽ ഡിഎം ; ആഘോഷം ശ്രദ്ധേയമായി   - ജീമോൻ റാന്നി

Picture

ഹ്യൂസ്റ്റൺ : സന്യാസ ജീവിത സമർപ്പണത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിടുന്ന ബഹുമാനപ്പെട്ട സിസ്റ്റർ ശാന്തി പുരയിടത്തിൽ ഡിഎംന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ മെയ് 14 ഞായറാഴ്ച്ച നടത്തപ്പെട്ടു. അമേരിക്ക- കാനഡ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ന്യ ഡോ .ഫീലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപോലിത്ത വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

മുൻ വികാരി ഫാ. ജോസഫ് കണ്ണംകുളം , വികരി ഫാ. ബിന്നി ഫിലിപ്പ് എന്നിവർ സഹകർമ്മികരായിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ ഡിഎം സന്യാസിനി സമൂഹം കോർഡിനേറ്റർ സിസ്റ്റർ ലീനസ്, തോമസ് ജോർജ് , നിക്കോളാസ് ജോൺ,ജെയിംസ് കൂടൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്‌ സംസാരിയ്ക്കുകയും ജോൺ ഫിലിപ്പ് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. മെയ് 9 ന് ജന്മദിനം ആഘാഷിച്ച അഭിവന്ദ്യ സ്തേഫാനോസ് പിതാവിന് മേയർ റോബിൻ ഇലക്കാട്ട് പ്രത്യക അനുമോദന പത്രിക സമർപ്പിച്ച്‌ ആദരിച്ചു.

ദൈവവഴിയിലെ വേറിട്ട വ്യക്തിത്വമാണ് സിസ്റ്റര്‍ ശാന്തി പുരയിടത്തില്‍. പാലാ മല്ലികശ്ശേരി പുരയിടത്തിൽ തോമസ്- മറിയാമ്മദമ്പതികളുടെ മകളായി ജനിച്ച സിസ്റ്റർ ശാന്തി 1973 ൽ Daughters of Mary സന്യാസിനി സമൂഹം അംഗമായിസമർപ്പണ ജീവതം ആരംഭിച്ചു. നഴ്സിംഗ് പഠനത്തിന് ശേഷം അഞ്ചൽ , ഡമാസ്കസ്ഡാ , പെൻസിൽവാനിയ , മിഷിഗൺ എന്നിവടങ്ങളിൽ ശുശ്രൂഷ നിർവഹിച്ചു. 2021 ൽ ഹൂസ്റ്റണിൽ മഠം ആരംഭിച്ചപ്പോൾ അതിലെ അംഗമായി ശുശ്രൂഷ നിർവഹിച്ചു മുപ്പതുവര്‍ഷക്കാലം ആതുരസേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്നു സിസ്റ്റര്‍. ഏവര്‍ക്കും പ്രിയങ്കരിയായ സിസ്റ്ററുടെ സുവര്‍ണജൂബിലി ആഘോഷത്തിന് നിരവധിയാളുകളാണ് പങ്കെടുത്തത്.

ഇതോടൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത സന്യാസ സഭാ സമർപ്പണ ജീവിതത്തിൽ 25 വര്ഷം പിന്നിടുന്ന സിസ്റ്റർ അമല ഡിഎംനു രജതജൂബിലി ആശംസകളും നേർന്നു. തൃശൂർ പുതുക്കാട് തെക്കുംപുറം കുടുംബത്തിൽ ജോസ് മാഗി ദമ്പതികളുടെ മകളായി ജനിച്ച സിസ്റ്റർ അമല 2001 ൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി. 2004 ൽ യൂഎസ്എ ഡിട്രോയിട്ടിൽ 16 വര്ഷം സേവനം ചെയ്ത ശേഷം ഇപ്പോൾ ഗ്രീൻസ്ബർഗിൽ നഴ്‌സായി പ്രവർത്തിച്ച് ആതുരസേവനരംഗത്ത് സജീവമായ സിസ്റ്റർ അമല സഭാ സേവനത്തിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ചടങ്ങില്‍ മാതൃദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾക്ക് ഇടവക ട്രസ്റ്റി സാലു സാമുവേൽ, സെക്രട്ടറി അലക്സ് ബിനു എന്നിവർ നേതൃത്വം നൽകി.

ജോണ്‍ ഫിലിപ്പ്, ജോര്‍ജ് ശാമുവേല്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. കെസിയ സജു, സയാന സജു എന്നിവര്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ഹെലന്‍ റോബിന്‍ എംസിയായിരുന്നു.

Picture3

Picture

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code