Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജോയ് ചെമ്പകശ്ശേരി നയിക്കുന്ന വാർഷിക നോമ്പുകാല ധ്യാനം ഡാലസിൽ   - മാർട്ടിൻ വിലങ്ങോലിൽ

Picture

ഡാളസ്: ഫാ ജോയ് ചെമ്പകശ്ശേരി നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 24, 25, 26 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019 ) നടത്തപ്പെടുന്നു. ഫാ ജോൺ വെട്ടിക്കനാൽ, ബ്രദർ ബ്രയാൻ മുണ്ടക്കൽ, രൂപതാ യൂത്ത് അപോസ്റ്റലെറ്റ് ലീഡേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ധ്യാനം ആരംഭിക്കും.

സമയ ക്രമീകരണം: മാർച്ച് 24 വെള്ളി - വൈകുന്നേരം 6 മുതൽ 9:30 വരെ മാർച്ച് 25 ശനി, 26 ഞായർ - രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ

ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code