Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നന്മയുടെ കൊന്നപ്പൂക്കളുമായി അരിസോണയിൽ വിഷു ആഘോഷം ഏപ്രിൽ 16 ന്   - മനു നായ൪

Picture

ഫീനിക്സ്: മേടമാസപുലരിയുടെ വര്ണ്ണ പ്രഭയില് ഐശ്വര്യത്തിന്റയും സമൃദ്ധിയുടെയും പൊന്കണിയൊരുക്കി അരിസോണയിലെ മലയാളികള് ഏപ്രിൽ 16 ന് രാവിലെ 10 മണിമുതൽ വിഷു ആഘോഷിക്കുന്നു. കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തിൽ അതിവിപുലമായി കൊണ്ടാടുന്ന ഈ ആഘോഷങ്ങൾക്ക് ചാൻഡ്‌ലർ കമ്മ്യൂണിറ്റി സെന്ററാണ് വേദിയാകുന്നത്.

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സ്മരണകളുമായി തുടങ്ങുന്ന ആഘാഷ പരിപാടികളില് പരമ്പരാഗതരീതിയില് കണിയൊരുക്കി വിഷുക്കണി ദ൪ശനം, തുടർന്ന് പുതിയ തലമുറയിലെ കുരുന്നുകൾക്ക് മുതിർന്നവർ കൈനീട്ടം നൽകും. അരിസോണയിലെ പ്രസിദ്ധമായ വെങ്കിടേശ്വര ക്ഷേത്രത്തില് പ്രത്യേകം പൂജിച്ച നാണയങ്ങളാണ് വിഷുകൈനീട്ടമായി ഈ വര്ഷം നൽകുന്നത്. തുടർന്ന് കേരളത്തിന്റെ പൈതൃകവും, പാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാസാംസ്കാരിക പരിപാടികള് അരങ്ങേറും.

അരിസോണയിലെ കലാപ്രതിഭകളോടൊപ്പം വിവിധ സംഗീത ഡാൻസ് സ്കൂളുകളിലെ വിദ്യാർഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഉറിയടി, രാധാകൃഷ്ണ പ്രശ്ചന്ന വേഷ മത്സരം, കേരളത്തിന്റെ തനതായ രുചികൂട്ടുകളാല്, പ്രഗത്ഭരായ പാചകക്കാരുടെ കാർമികത്വത്തിൽ ഇരുപതിലധികം വിഭവങ്ങളോടെ തയ്യാർചെയ്യുന്ന വിഷു സദ്യ എന്നിവ ഈ വർഷത്തെ വിഷു ആഘോഷത്തിന്റെ മുഖ്യ ആകര്ഷണങ്ങളിൽ ചിലതാണ്. നന്മയുടെ ഉത്സവമായ വിഷുവിന്റെ ചാരുത ഒട്ടും ചോര്ന്നുപോകാതെ വളരെ മനോഹരവും കമനീയവുമായ രീതിയിലാണ് ഈ വർഷത്തെ വിഷു ആഘോഷങ്ങള് ക്രമീകരിച്ചിട്ടുള്ളതെന്നു വിഷു ആഘോഷ കമ്മറ്റി ഭാരവാഹികളായ കാർത്തിക ലക്ഷ്മി, നീതു കിരൺ, പ്രീതി സജിൻ, ദിലീപ് പിള്ള, ദുര്ഗ ലക്ഷ്മി, ശാന്ത ഹരി എന്നിവർ അറിയിച്ചു.

പരമ്പരാഗതമായ പല ആഘോഷങ്ങളും നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓർമ്മകൾ പുതുക്കാൻ ലഭിക്കുന്ന ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം സഹർഷം സ്വാഗതം ചെയ്യുന്നതായി കെ.എച്. എ. യുടെ ഭാരവാഹികളായ ജിജു അപ്പുകുട്ടൻ, കിരൺ മോഹൻ, രാജേഷ് ഗംഗാധരൻ, പ്രവീൺ ഷേണായ്, ലേഖ നായർ, ധനീഷ് കുമാർ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code