Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണിൽ ഹോപ് ന്റെ നേതൃത്വത്തിൽ പ്രൊഫ.ഗോപിനാഥ് മുതുകാടിനൊപ്പം പ്രത്യേക പരിപാടി മാർച്ച് 24 ന്   - ജീമോൻ റാന്നി

Picture

ഹൂസ്റ്റൺ: ലോകപ്രശസ്ത മജീഷ്യനും ഇപ്പോൾ നൂറു കണക്കിന് ഭിന്നശേഷിക്കാരുടെ ആശ്രയവും അഭയകേന്ദ്രവുമായി മാറിയ പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ ക്ലാസിന് കാതോർക്കുവാൻ ഹൂസ്റ്റണിൽ വേദിയൊരുങ്ങുന്നു.

അടുത്ത കാലത്ത് പൂർണസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പ്രൊഫ.മുതുകാട് തിരുവനന്തപുരത്തു സ്ഥാപിച്ച മാജിക് പ്ലാനെറ്റിനോട് ചേർന്നു ഭിന്ന ശേഷിക്കാർക്ക് വേണ്ടി സ്ഥാപിച്ച "Different Art Center" ഇന്ന് ലോക ശ്രദ്ധയാകർഷിച്ച സ്ഥാപനമാണ്.

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് ( 12803, Sugar Ridge Blvd, Stafford, TX 77477) നടക്കുന്ന പ്രത്യേക പരിപാടി മാർച്ച് 24 നു വെള്ളിയാഴ്ച വൈകുന്നേരം 6. 30 മുതൽ 8.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച "ഹോപ് "(H.O.P.E) ന്റെയും ഇടവകയിലെ യുവജനസഖ്യത്തിന്റെയും ഇംഗ്ലീഷ് ഗായകസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

റവ. ഡോ. ഈപ്പൻ വർഗീസ്, റവ. സന്തോഷ് തോമസ്, ഏബ്രഹാം ശാമുവേൽ, ക്രിസ്റ്റഫർ ജോർജ്, സാജൻ. ടി.ജോൺ , റജി.വി.കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

പ്രൊഫ. മുതുകാടിനെ ശ്രവിക്കുവാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code