Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുവാക്കളിൽ സാങ്കേതിക മികവും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് കെ. എച്. എൻ. എ. യുടെ ഹിന്ദു കോർ ( എച് - കോർ ) പദ്ധതി   - സുരേന്ദ്രൻ നായർ

Picture

അനന്തമായ തൊഴിൽ സാധ്യതകളും നൈപുന്യ വികസനവും ഉറപ്പുവരുത്താൻ നിരവധി കോർപറേറ്റുകളുടെ ഉന്നതാധികാരികൾ പരിശീലകരാകുന്ന ഒരു മാതൃകാ പദ്ധതിയുമായി കെ.എച്. എൻ. എ. എച്-കോർ .

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി അമേരിക്കയിലെത്തുന്ന യുവാക്കൾക്കും ഇവിടത്തെ സർവകലാശാലകളിൽ നൂതന തൊഴിൽമേഖല അന്വേഷിക്കുന്നവർക്കും സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും ആഗോള കമ്പനികളിലെ ഉന്നത സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർക്കും വ്യക്തമായ ദിശാബോധവും സാങ്കേതിക പരിശീലനവും ആവശ്യമെങ്കിൽ സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് എച് കോർ മുഖ്യ കാര്യകർത്താക്കളായ ഡോ: ബിജു പിള്ള (ഹ്യൂസ്റ്റൺ) ഡോ: മാളവിക പിള്ള ( നോർത്ത് കരോലിന) ശ്രീജിത്ത് ശ്രീനിവാസൻ ( അരിസോണ) എന്നിവർ അറിയിക്കുന്നു.

പ്രവാസ ലോകത്തു സോഫ്റ്റ്‌വെയർ മേഖലയിലും വ്യാവസായിക സംരംഭങ്ങളിലും ആരോഗ്യ രംഗത്തും ഉന്നത സ്ഥാനീയരായ ഇന്ത്യക്കാരെ വിദഗ്ധ ഉപദേശകരാക്കിയും അതാതു രംഗത്തെ പ്രാവീണ്യം തെളിയിച്ചവരെ മെന്റർ മാരാക്കിയും മുഴുവൻ ഗുണഭോക്താക്കളെയും പങ്കാളികളാക്കിയുമാണ് ഈ സാമൂഹ്യ ഉത്തരവാദിത്വം കെ.എച്.എൻ.എ. ഏറ്റെടുക്കുന്നതെന്നു പ്രസിഡന്റ് ജി. കെ. പിള്ള പറഞ്ഞു.

സാങ്കേതിക മികവിന്റെയും ഗവേഷണ കേന്ദ്രങ്ങളുടെയും സ്വതന്ത്ര ചിന്താധാരകളുടെയും പ്രഭവ കേന്ദ്രമായ ഈ പ്രവാസ ഭൂമിയിൽ ഉന്നതങ്ങളിലേക്ക് നടന്നുകയറാവുന്ന എല്ലാ വഴികളിലൂടെയും മലയാളികൾക്ക് നിർഭയം മുന്നേറുവാനും സഞ്ചാര പഥങ്ങളിൽ ഭാരതീയ മൂല്യങ്ങളുടെ പ്രകാശം പരത്താനും ഇത്തരം ശ്രമങ്ങൾക്ക് കഴിയുമെന്നും സംഘടന വിശ്വസിക്കുന്നു.

തൊഴിൽ നൈപുണ്യത്തിനോടൊപ്പം നേതൃത്വ പരിശീലനവും വ്യക്തിത്വ വികസനവും വളർത്തിയെടുക്കാനുള്ള സമാന ചിന്താഗതിക്കാരുടെ ഒരു വിശാല ശൃംഗല കെട്ടിപ്പടുക്കുകയെന്നതും എച് കോർ ഗ്രുപ്പിന്റെ കർമ്മപദ്ധതിയുടെ ഭാഗമാണെന്നു മറ്റു നിർവാഹക സമിതി അംഗങ്ങളായ അനൂപ് രവീന്ദ്രനാഥ്, അശ്വിൻ മേനോൻ, അനില സി നായർ,ഡോ:കലാ ഷാഹി, രാജ് മേനോൻ, അനിൽ എ ആർ എന്നിവരും അഭിപ്രായപ്പെട്ടു.

ഈ മഹത് സംരംഭത്തിൽ പങ്കുചേരാൻ താത്പര്യമുള്ളവർ കെ എച് എൻ എ വെബ്സൈറ്റിലൂടെയോ എച് കോർ വെബ്സൈറ്റിലൂടെയോ പേരുകൾ രെജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി സുരേഷ് നായർ കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code