Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പന്ത്രണ്ടാം ഗ്ലോബൽ ഹിന്ദു കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങുന്നു   - സുരേന്ദ്രൻ നായർ

Picture

2023 നവംബർ 23 മുതൽ 25 വരെ ടെക്സാസ് മനോഹാരിത മനംമയക്കുന്ന ഹ്യൂസ്റ്റനിൽ നടക്കുന്ന വിശ്വ ഹൈന്ദവ സമ്മേളനത്തിന്റെ പൂർണ്ണതക്കായി പ്രസിഡന്റ് ജി. കെ.പിള്ള, സെക്രട്ടറി സുരേഷ് നായർ,ട്രഷറർ ബാഹുലേയൻ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ നൂറ്റിഅൻപതിൽ പരം പേരടങ്ങുന്ന സംഘാടക സമിതി വിപുലമായ തയ്യാറെടുപ്പുകൾ നടത്തി വരുകയാണ്.

സർവ്വമത സാരാംശ സംഗ്രഹമായ ആർഷ ദർശനത്തിന്റെ അടിസ്ഥാന ശിലകളായ വിശ്വമാനവികതയും അദ്വൈദ ചിന്താ പദ്ധതിയും സമന്വയിച്ചു ലോകമനസ്സു കീഴടക്കുന്ന അശ്വമേധമെന്ന വേദ സന്ദേശമാണ് പന്ത്രണ്ടാമത് വിശ്വമേള വിളംബരം ചെയ്യുന്നത്.

കാനഡയിലെ മിസ്സിസാഗാ മുതൽ മയാമി വരെയുള്ള വിവിധ പട്ടണങ്ങളെ പ്രതിനിധീകരിക്കുന്ന 51 പേരടങ്ങുന്ന കെ.എച്. എൻ. എ. ബോർഡ് അംഗങ്ങളെ കൂടാതെ പ്രാദേശികമായി നിരവധി ഹൈന്ദവ കൂട്ടായ്മകളെയും ക്ഷേത്രങ്ങളെയും പ്രതിനിധീകരിക്കുന്ന കാര്യകർത്താക്കൾ, മേഖലാ ഭാരവാഹികൾ, സ്ത്രീശക്തി, യുവജന വേദി, ഉൾപ്പെടെ നൂറ്റി അൻപതില്പരം പ്രവർത്തകർ സമ്മേളനത്തിനായി അണിയറയിൽ പ്രവർത്തിച്ചു വരുന്നു.

ആറ്റുകാൽ ഭഗവതി ക്ഷേത്ര തന്ത്രി വാസുദേവൻ ഭട്ടതിരി 23 നു രാവിലെ ഹൂസ്റ്റണിലെ പൊങ്കാലയടുപ്പിൽ തെളിയിക്കുന്ന അഗ്നിയെ ആവാഹിച്ചു സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ സമാരംഭ ദീപം തെളിയുന്നതോടെ കൺവെൻഷന്റെ ധ്വജാരോഹണം നടക്കും.

ലോക മതങ്ങളുടെ മാതാവെന്നു സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച സനാതന ധർമ്മത്തിനും വിശ്വജനനിക്കും ആദരം അർപ്പിച്ചുകൊണ്ട് നടത്തുന്ന മാതൃസംഗമം ഈ കൺവെൻഷന്റെ മുഖ്യ ആകർഷകമാണ്. ഭാരതത്തിലെ വിവിധ സന്യാസി മഠങ്ങളിലെ മഠാധിപതികളും അമേരിക്കൻ ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർമാരും വ്യത്യസ്ത ഹൈന്ദവ ചിന്താധാരയിലെ പണ്ഡിതന്മാരും പങ്കെടുക്കുന്ന ആചാര്യ സമീക്ഷ, വേദസാഹിത്യവും ആധുനിക സാഹിത്യ പ്രവണതകളും സംഗമിക്കുന്ന സാഹിത്യ സംവാദം, ഗൃഹാതുരത്വമുയർത്തുന്ന വിവിധ ക്ഷേത്രകലാ പ്രകടനങ്ങൾ, യുവ പ്രതിഭകൾ പരസ്പരം മാറ്റുരക്കുന്ന യുവജനോത്സവം, തെന്നിന്ത്യൻ ചലച്ചിത്ര താര സംഗമം, അമേരിക്കൻ വ്യാവസായിക ഭൂപടത്തിൽ പറന്നുയർന്ന പ്രതിഭകൾ നയിക്കുന്ന പുതുസംരംഭകർക്കുള്ള സാധ്യതാ പഠന ക്ലാസുകൾ തുടങ്ങി മൂന്നു രാപകലുകൾ നിറഞ്ഞു നിൽക്കുന്ന വിനോദ വിജ്ഞാന ഉല്ലാസ നിമിഷങ്ങളാണ് കൺവൻഷൻ ലക്ഷ്യമിടുന്നത്.

വടക്കേ അമേരിക്കയിൽ വിജയകരമായി രണ്ടു പതിറ്റാണ്ടും രണ്ടു സംവത്സരവും പ്രവർത്തനം പൂർത്തിയാക്കിയ ഏക ഹൈന്ദവ സംഘടന എന്ന അംഗീകാരം, കേരളത്തിൽ നിരാലംബരായ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഒരു കോടിയില്പരം രൂപയുടെ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും, അഗതികളായ മുന്നൂറോളം അമ്മമാർക്ക് ഒരു കൊല്ലമായി മുടക്കം കൂടാതെ പ്രതിമാസ പെൻഷൻ നൽകുകയും ചെയ്യുന്ന പ്രവാസി സംഘടന, ആർഷദർശന പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നടപ്പിലാക്കിയ സഹൃദയ കൂട്ടായ്‌മ, സേവാ ഭാരതിയുടെത്‌ ഉൾപ്പെടെ അനേകം ജീവകാരുണ്യ സംരംഭങ്ങളിലെ സജീവ പങ്കാളി തുടങ്ങി അനേകം നേട്ടങ്ങൾക്കു അവകാശിയാണ് കെ. എച്. എൻ. എ.

അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരം കുടുംബങ്ങളുടെ പങ്കാളിത്വമാണ് ആതിഥേയർ ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്. ഓരോ മലയാളി കുടുംബത്തിനും ഒത്തുചേരാനും പരിചയപ്പെടാനും പരസ്പര സഹായകമാകാനുമുള്ള ഈ മഹാമേളയിലേക്കു എല്ലാ അമേരിക്കൻ ഹൈന്ദവ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. പങ്കുചേരുക, വിജയിപ്പിക്കുക!!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code