Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു, ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍   - പി.പി ചെറിയാൻ

Picture

ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പി. സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാര്‍ലന്റില്‍ രണ്ടരലക്ഷത്തോളമാണ് ജനസംഖ്യ. മറ്റു സിറ്റികളില്‍ നിന്നും വ്യത്യസ്തമായി അതിവേഗം വളര്‍ച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റികൂടിയാണ് ഗാര്‍ലന്റ്.

കൗണ്‍സിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് പി. സി.

നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവര്‍ത്തന പരിചയം, ജനങ്ങളുമായി ഇടപഴകുന്നതിനു പിസിയുടെ പ്രത്യേക താല്‍പര്യം, ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോ ഫ്‌ലെക്‌സിലെ പ്രമുഖരുടെ പിന്തുണ എന്നിവ വോട്ടായി മാറുമെന്നാണു പിസിയുടെ വിശ്വാസം. വീട്ടുനികുതി കുറക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യുമെന്ന പി. സിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനു കൂടുതല്‍ വോട്ടര്‍മാരുടെ പിന്തുണ നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്. സിറ്റിയുടെ സാമ്പത്തിക സ്രോതസ് വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബഹ്‌റൈന്‍ ഡിഫന്‍ഫോഴ്‌സ്, യുഎസ് ആര്‍മി കോര്‍പസ് ഓഫ് എന്‍ജിനീയേഴ്‌സ് 100 മില്യണ്‍ യുഎസ് ഡോളര്‍ പ്രോജക്റ്റ് തുടങ്ങിയവയിലുള്ള ധീരമായ പ്രവര്‍ത്തന പാരമ്പര്യം. അക്കാദമിക് ലവലിലുള്ള ഉയര്‍ന്ന യോഗ്യത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം ഇവയെല്ലാം പി. സിക്ക് അനുകൂല ഘടകമാണ്. പി.സിയുടെ രഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതിന് മലയാളികള്‍ ഉള്‍പ്പെടെ വലിയൊരു സുഹൃത്ത് വലയം പി.സിക്കു ചുറ്റുമുണ്ട്. ഏപ്രില്‍ 24ന് ഏര്‍ലി വോട്ടിംഗ് ആരംഭിക്കുമ്പോള്‍ എല്ലാവരും നേരത്തെ വോട്ട് ചെയ്ത വിജയം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി അഭ്യര്‍ഥിച്ചു.

ക്യാമ്പയിൻ മാനേജർ സുനി ഫിലിപ്സ്, അസിസ്റ്റന്റ് മാനേജർ പ്രൊഫ. ജോയി പാലാട്ട് മഠം, കൺസൾട്ടൻസ് റോയൽ ഗാർസിയ, അറ്റോർണി സോജി ജോൺ, കോഓർഡിനേറ്റർ ജോണി സെബാസ്റ്റ്യൻ, ട്രെഷറർ മാത്യു വര്ഗീസ്, കമ്മിറ്റി മെംബേർസ് ഹെലൻ നിക്കോൾസ് മെയ്, ജെന്നിഫർ ജോൺസ്‌, പബ്ലിസിറ്റി കൺവീനർമാർ: ഡോക്ടർ മാത്യു ജോയ്‌സ്, പി. പി. ചെറിയാൻ.എന്നിവർ ഉൾപ്പെടുന്നതാണ് പുതിയ തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി.റോയൽ ഗാർസിയ മേയർ സ്ഥാനാർഥി കൂടിയാണ് എന്നുള്ളത് പ്രത്യേകതയാണ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code