Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഖിലലോക പ്രാർത്ഥന ദിനം ന്യൂ യോർക്കിൽ ആചരിച്ചു   - ജീമോൻ റാന്നി

Picture

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വനിതാ വിഭാഗമായ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം നോർത്ത്ഈസ്റ്റ് റീജിയൻറെ സഹകരണത്തോടെ അഖിലലോക പ്രാർത്ഥന ദിനം ആചരിച്ചു.

മാർച്ച് മാസം പതിനൊന്നാം തീയതി ശനിയാഴ്‌ച്ച രാവിലെ പത്തു മണിക്ക് സീഫോർഡിലുള്ള സി. എസ്സ്. ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് ദേവാലയത്തിൽ വെച്ചു നടന്ന യോഗത്തിൽ എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹപ്രഭാഷണവും ഡോ. ഷെറിൻ തോമസ് മുഖ്യപ്രഭാഷണവും നടത്തി. എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രസിഡന്റ് റവ. ഷാലു ടി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ചു തായ്‌വാനിലെ സ്ത്രീകൾ തയ്യാറാക്കിയ ആരാധനയ്ക്ക് വിവിധ സഭകളിലെ സ്ത്രീകളോടൊപ്പം സേവികാ സംഘം പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ നേതൃത്വം നൽകി.

മാസ്റ്റർ ഓഫ് സെറിമണി ശ്രീമതി ജിൻസി ജോർജിനെ എക്യൂമെനിക്കൽ സെക്രട്ടറി തോമസ് ജേക്കബ് സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് ഗായകസംഘം, വർഷിപ് ലീഡേഴ്‌സ്, എക്യൂമെനിക്കൽ - സേവികാ സംഘം കമ്മിറ്റി അംഗങ്ങൾ, വൈദീകർ, ബിഷപ്പ് എന്നീ ക്രമത്തിൽ നടത്തപ്പെട്ട പ്രോസഷൻ ഹൃദ്യമായിരുന്നു. ശ്രീമതി ഷാർലി തോമസ് പ്രാർത്ഥന ദിനത്തോടനുബന്ധിച്ചുള്ള വേദപുസ്തക വായനയും WDP USA Vice Chair ശ്രീമതി. നീതി പ്രസാദ് തായ്‌വാനെക്കുറിച്ചുള്ള പവർപോയിൻറ് അവതരണവും നടത്തി. ഈ വർഷത്തെ പ്രമേയത്തോടനുബന്ധമായുള്ള സ്‌കിറ്റ് Seaford CSI Women Fellowship പ്രസിഡന്റ് ശ്രീമതി അനില ഷാലുവിന്റെ നേതൃത്വത്തിൽ സീഫോർഡ് ഇടവകാംഗങ്ങൾ അവതരിപ്പിച്ചു.

ലോകത്തിലെ 170-ൽ പരം രാജ്യങ്ങളിൽ ക്രിസ്‌തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി മാർച്ച് മാസത്തിലെ ആദ്യ ആഴ്ച്ചയിൽ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടുന്ന ഒരു അഖില ലോക എക്യൂമെനിക്കൽ പ്രസ്ഥാനമാണ് അഖിലലോക പ്രാർത്ഥന ദിനം. "പ്രാർത്ഥനയും പ്രായോഗികതയും" (Informed Prayer, Prayerful Action) എന്നതാണ് അഖിലലോക പ്രാർത്ഥനാദിനത്തിന്റെ ആപ്‌തവാക്യം. ഈ വർഷത്തെ തീം "ഞാൻ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു കേട്ടിരിക്കുന്നു" (“I Have Heard About Your Faith”) എന്നതാണ്.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മൻ, റവ. വി.ടി. തോമസ്, റവ. ഫാ. നോബി അയ്യനേത്ത് , റവ. സാം എൻ. ജോഷ്വാ, റവ. ക്രിസ്റ്റഫർ ഡാനിയേൽ, റവ. ജെയ്‌സൺ തോമസ്, എന്നിവർ സന്നിഹിതരായിരുന്നു .സീഫോർഡ് സി. എസ്സ്. ഐ വികാരി കൂടിയായ ഷാലു ടി. മാത്യു സ്വാഗതവും സേവികാ സംഘം സെക്രട്ടറി ലൈല അനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code