Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാലം ചെയ്ത മാര്‍ പവ്വത്തിലിന്റെ കബറടക്കം ബുധനാഴ്ച

Picture

ചങ്ങനാശേരി :സിറോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലം ചെയ്തു. വാക്കുകളിലെ മൂര്‍ച്ചകൊണ്ടും വിമര്‍ശനങ്ങളിലെ വ്യക്തതകൊണ്ടും സഭാവിജ്ഞാനീയത്തിലെ അഗാധപാണ്ഡിത്യംകൊണ്ടും കേരള കത്തോലിക്കാ സഭാചരിത്രത്തില്‍ തലയെടുപ്പോടെ മുന്നില്‍നിന്ന ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് മാര്‍ പൗവത്തിലിന്റെ വിയോഗം ഇന്നലെ ഉച്ചയ്ക്ക് 1.17നു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു. പ്രായാധിക്യംമൂലമുള്ള പ്രശ്‌നങ്ങള്‍ക്കു ചികിത്സയിലായിരുന്നു. കബറടക്കം 22നു രാവിലെ 10നു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളിയിലെ കബറിടപ്പള്ളിയില്‍ നടക്കും.

ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റായ അദ്ദേഹം കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ ചെയര്‍മാനാണ്. കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിനുശേഷം തുടര്‍ച്ചയായി 2 തവണ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേരള ബിഷപ്പാണു മാര്‍ പൗവത്തില്‍.

ചങ്ങനാശേരി കുറുമ്പനാടം പൗവത്തില്‍ ഉലഹന്നാന്‍ ജോസഫിന്റെയും പാലാ പുതുമന മറിയക്കുട്ടിയുടെയും മൂത്ത മകനായി 1930 ഓഗസ്റ്റ് 14നാണു ജനനം. 1962 ഒക്ടോബര്‍ 3നു പൗരോഹിത്യം സ്വീകരിച്ചു. എസ്ബി കോളജില്‍ അധ്യാപകനായിരിക്കെ 1972 ഫെബ്രുവരി 13നു റോമില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാനായി അഭിഷേകം ചെയ്തു. 1975 വരെ ചങ്ങനാശേരി സഹായ മെത്രാനായിരുന്നു. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. 1986 ജനുവരിയില്‍ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം 2007 വരെ അതിരൂപതയെ നയിച്ചു. റോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലം ചെയ്തു. വാക്കുകളിലെ മൂര്‍ച്ചകൊണ്ടും വിമര്‍ശനങ്ങളിലെ വ്യക്തതകൊണ്ടും സഭാവിജ്ഞാനീയത്തിലെ അഗാധപാണ്ഡിത്യംകൊണ്ടും കേരള കത്തോലിക്കാ സഭാചരിത്രത്തില്‍ തലയെടുപ്പോടെ മുന്നില്‍നിന്ന ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് മാര്‍ പൗവത്തിലിന്റെ വിയോഗം ഇന്നലെ ഉച്ചയ്ക്ക് 1.17നു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു. പ്രായാധിക്യംമൂലമുള്ള പ്രശ്‌നങ്ങള്‍ക്കു ചികിത്സയിലായിരുന്നു. കബറടക്കം 22നു രാവിലെ 10നു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളിയിലെ കബറിടപ്പള്ളിയില്‍ നടക്കും.

ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റായ അദ്ദേഹം കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ ചെയര്‍മാനാണ്. കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിനുശേഷം തുടര്‍ച്ചയായി 2 തവണ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേരള ബിഷപ്പാണു മാര്‍ പൗവത്തില്‍. ചങ്ങനാശേരി കുറുമ്പനാടം പൗവത്തില്‍ ഉലഹന്നാന്‍ ജോസഫിന്റെയും പാലാ പുതുമന മറിയക്കുട്ടിയുടെയും മൂത്ത മകനായി 1930 ഓഗസ്റ്റ് 14നാണു ജനനം. 1962 ഒക്ടോബര്‍ 3നു പൗരോഹിത്യം സ്വീകരിച്ചു. എസ്ബി കോളജില്‍ അധ്യാപകനായിരിക്കെ 1972 ഫെബ്രുവരി 13നു റോമില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാനായി അഭിഷേകം ചെയ്തു. 1975 വരെ ചങ്ങനാശേരി സഹായ മെത്രാനായിരുന്നു. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. 1986 ജനുവരിയില്‍ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം 2007 വരെ അതിരൂപതയെ നയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code