Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കീനിന്‍റെ 2023 ലെ ഭാരവാഹികള്‍ സ്ഥാനമേറ്റു, ഷിജിമോന്‍ മാത്യു (പ്രസിഡന്‍റ്)   - ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്)

Picture

ന്യൂ യോർക്ക്: കേരളാ ഇഞ്ചിനിയറിംഗ് ഗ്രാഡുവേറ്റസ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ( കീന്‍) യുടെ 2023 ലെ ഭാരവാഹികള്‍ മാര്‍ച്ച് 4-ാം തീയതി ഓറഞ്ച്ബർഗിലെ സിത്താര്‍ പാലസില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സ്ഥാനമേറ്റു. പുതിയ ഭാരവാഹികളായി

ഷിജിമോന്‍ മാത്യു - പ്രസിഡന്‍റ് സോജിമോന്‍ ജയിംസ് - വൈസ് പ്രസിഡന്‍റ് ജേക്കബ് ജോസഫ് - ജനറല്‍ സെക്രട്ടറി ലിന്‍റോ മാത്യു - ജോയിൻറ് സെക്രട്ടറി പ്രേമ ആന്‍ഡ്രാപള്ളിയില്‍- ട്രഷറാര്‍ രജ്ഞിത് പിള്ള - ജോയിന്‍റ് ട്രഷറാര്‍, എന്നിവരും

സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സായി സിന്ധു സുരേഷ് - പ്രൊഫഷണല്‍ അഫയർസ് നീനാ സുധീര്‍ - സ്റ്റുഡന്‍റ് ഔട്ട്റീച്ച് പ്രകാശ് കോശി - സ്കോളര്‍ഷിപ്പ് & ചാരിറ്റി റജിമോന്‍ എബ്രഹാം - സോഷ്യല്‍ & കള്‍ച്ചറല്‍ അഫയർസ് ഫിലിപ്പോസ് ഫിലിപ്പ് - പബ്ലിക്ക് റിലേഷന്‍ ബിജു ജോണ്‍ - ന്യൂസ് ലെറ്റര്‍ & പുബ്ലിക്കേഷൻസ് ജയ്സണ്‍ അലക്സ് - ജനറല്‍ അഫയർസ്, എന്നിവരും

റീജണല്‍ പ്രസിഡന്റ്മാരായി മാലിനി നായര്‍ - ന്യൂ ജേഴ്‌സി ജേക്കബ് ഫിലിപ്പ് - ന്യൂയോര്‍ക്ക് അപ്സ്റ്റേറ്റ് ബിജു പുതുശ്ശേരി - ന്യൂയോര്‍ക്ക് ഡൗൺ ടൗൺ എന്നിവരും

ബോര്‍ഡ് ഓഫ് ട്രസ്റ്റിലേക്ക് ഇപ്പോള്‍ ഉള്ള അജിത് ചിറയിൽ, കെ.ജെ.ഗ്രിഗറി , ബെന്നി കുര്യന്‍, എൽദോ പോൾ, ലിസ്സി ഫിലിപ്പ് എന്നിവരെ കൂടാതെ കീന്‍ മുന്‍ പ്രസിഡന്‍റ് മെറി ജേക്കബ്, കീന്‍ മുന്‍ ജനറൽ സെക്രട്ടറി മനോജ് ജോണ്‍ എന്നിവരേയും എതിരില്ലാതെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റിന്‍റെ യോഗത്തില്‍ വച്ച് കെ.ജെ. ഗ്രിഗറിയെ കീനിന്‍റെ 2023 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ആയും തെരഞ്ഞെടുത്തു.

501 സി (3) അംഗീകാരമുള്ള കീന്‍ കഴിഞ്ഞ 15 വര്‍ഷമായി ചെയ്യുന്ന സേവനങ്ങള്‍ അതുല്യമാണ്. ഇഞ്ചിനിയറിംഗ് രംഗത്തുള്ള പ്രതിഭകളെ ആദരിക്കുന്നതിനോടൊപ്പം കുട്ടികളില്‍ ഇഞ്ചിനിയറിംഗ് മേഖലയുടെ മേന്മ മനസ്സിലാക്കുന്നതിനുള്ള മെന്‍റോറിംഗ്, ഇഞ്ചനിയറിംഗ് രംഗത്തുള്ളവര്‍ക്ക് പ്രൊഫഷണല്‍ ഡെവലപ്പ്മെന്‍റിന് ഉതകുന്ന സെമിനാറുകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവയക്ക് മുന്‍തൂക്കം നല്‍കികൊണ്ട് കീന്‍ അതിന്‍റെ ജൈത്ര യാത്ര തുടരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടിലും, യു.എസ് ലു മായി 150 ഓളം കുട്ടികളുടെ പഠനത്തിനുള്ള സഹായം നല്‍കാന്‍ സാധിച്ചത് കീനിന്‍റെ അഭിമാന നേട്ടമാണ് മത, രാഷ്ട്രീയ, സാമൂഹിക ചിന്തകള്‍ക്ക് അങ്കിതമായി കീന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കുന്നുവെന്നത് പ്രശംസനീയമാണ്. കീനിന്‍റെ പ്രവര്‍ത്തനം മറ്റ് നോര്‍ത്ത്,ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ വേണ്ടുന്ന നടപടി സ്വീകരിച്ചു വരുന്നു. ഹാന്‍റിംഗ് ഓവര്‍/ടേക്കിങ് ഓവര്‍ ചടങ്ങുകൾക്ക് 2022 പ്രസിഡന്‍റ് ഷാജി കുരിയക്കോസ് അദ്ധ്യക്ഷത വഹിച്ചു. 2022-ല്‍ തനിക്ക് നല്‍കിയ എല്ലാ പിന്തുണയ്ക്കും അദ്ദേഹം എല്ലാവരോടും നന്ദി അറിയിച്ചു. സെക്രട്ടറി ഷിജി മാത്യു , വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറാര്‍ സോജി മോന്‍ ജെയിംസ് 2022 ലെ ഓഡിറ്റഡ് അക്കൗണ്ട്സ് അവതരിപ്പിച്ചു. പ്രകാശ് കോശി സ്കോളര്‍ഷിപ്പ് പദ്ധതിയെ പറ്റി വിശദീകരിച്ചു.

സ്ഥാനകൈമാറ്റത്തിനു 2022 ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അജിത് ചിറയില്‍ നേതൃത്വം നല്‍കി. അജിത് ചിറയിൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ അഗങ്ങള്‍ ഏറ്റു ചൊല്ലി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും അദ്ദേഹം അനുമോദിച്ചു. കീന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷിജി മാത്യു, സിഗ്മയില്‍ ഐ.റ്റി. സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. തൃശൂർ ഗവണ്‍മെന്‍റ് ഇഞ്ചിനിയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രികല്‍ & ഇലക്ട്രോണിക്സ് ഇഞ്ചിനിയറിംഗില്‍ ബിരുദവും, മദ്രാസ് ഐ ഐ റ്റിയില്‍ നിന്നും എം.ടെക്ക് കരസ്ഥമാക്കി.

എന്‍.ഐ.റ്റി യില്‍ നിന്ന് ഇലക്ട്രിക്കല്‍ ഇഞ്ചിനിയറിംഗില്‍ ബിരുദവും , ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദവും നേടിയ കീനിന്‍റെ സെക്രട്ടറി ജേക്കബ് ജോസഫ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവണ്‍മെന്‍റില്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.

ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രേമ ആന്‍ഡ്രപ്പള്ളി തൃശൂർ ഇഞ്ചിനിയറിംഗ് കോളജില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും, ന്യൂ ജേഴ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി ല്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. റ്റി മൊബൈലിൽ പ്രൊജക്റ്റ് മാനേജര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.

ബോർഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ആയി തിരഞ്ഞെടുക്കപ്പെട്ട കെ. ജെ. ഗ്രിഗറി മെക്കാനിക്കൽ-ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഇൽ ഡിഗ്രി നേടി, ഫസിലിറ്റീസ് മാനേജ്‌മന്റ് ഡയറക്ടർ ആയി വിവിധ ആതുരാലയങ്ങളിൽ സേവനം അനുഷ്ടിച്ചു ഇപ്പോൾ കമ്മ്യൂണിറ്റി പ്രവത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്നു

തുടര്‍ന്ന് പ്രസിഡന്റ് ഷിജി മാത്യു, ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, ട്രെസ്സുറർ പ്രേമ അനന്ദ്രപള്ളിയിലും മറ്റ് ഭാരവാഹികളും കീനിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും വിശദമായി ചര്‍ച്ച ചെയ്തു. 2023 ജോയിന്റ് സെക്രട്ടറി ലിന്‍റോ മാത്യുവിന്‍റെ നന്ദിപ്രകാശത്തോടും ഡിന്നറോടും കൂടി മീറ്റിംഗ് പര്യവസാനിച്ചു.

കീനിന്റെ പ്രവത്തനങ്ങ്ൾമായ് ബന്ധപ്പെടുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്നവരുമായി ബന്ധപെടുക .

ഷിജി മാത്യു : 973-757- 3114 ജേക്കബ് ജോസഫ്: 973-747-9591 പ്രേമ അനന്ദ്രപ്പള്ളിയിൽ : 908-400-1425

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code