Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു   - ബഞ്ചമിന്‍ തോമസ്- പി.ആര്‍.ഓ

Picture

ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം മാര്‍ച്ച് 11-ാം തീയതി  ശനിയാഴ്ച ചിക്കാഗോ മാര്‍തോമ്മ ദേവാലയത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു.

പ്രാര്‍ത്ഥനകള്‍ക്ക് മുമ്പായി വൈദികരും എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു.

മാര്‍ത്തോമ്മ യുവജനസഖ്യ ഗായകസംഘം തത്സമയം പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. തുടര്‍ന്ന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രേംജിത് വില്യം പ്രോഗ്രാമിന്റെ നടപടി ക്രമങ്ങള്‍ വിവരിച്ചു. മോഡറേറ്ററായി പ്രവര്‍ത്തിച്ച പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുമജോര്‍ജ്ജ് ആമുഖപ്രസംഗം നടത്തുകയും പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുക്കപ്പെട്ട തെയ് വാന്‍ രാജ്യത്തെപ്പറ്റിയും, ചിന്താവിഷയത്തെപ്പറ്റിയും സംക്ഷിപ്തമായി വിവരിക്കുകയും ചെയ്തു. കൗണ്‍സില്‍ പ്രസിഡന്റ് റവ.എബി.എം. തോമസ് തരകനും മുഖ്യാതിഥി ഷിജി അലക്‌സും, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് സമ്മേളനം ഉല്‍ഘാടനം നിര്‍വ്വഹിച്ചു. റവ.ഷെറിന്‍.വി.ഉമ്മന്‍ ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ എക്യൂമെനിക്കല്‍ പ്രസിഡന്റ് റവ.എബി.എം.തോമസ് തരകന്‍ 'തിരുനാമകീര്‍ത്തനം പാടുവാന്‍ നാവും ലഭിച്ച ദാനങ്ങള്‍ പ്രകീര്‍ത്തിക്കുവാന്‍ അധരങ്ങളും നല്‍കിയിരിക്കുന്നത്' വിശ്വാസയാത്രയില്‍ ഒരുമിച്ച് പരസ്പര സൗഹൃദം പങ്കുവയ്ക്കുവാനും, അനുഭവിക്കുവാനും നമുക്ക് കഴിയണം' എന്ന് ഉത്‌ബോധിപ്പിച്ചു.

പ്രാര്‍ത്ഥനയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട തെയ് വാന്‍ രാജ്യത്തിന്റെ സംസ്‌ക്കാരം, ചരിത്രം, ഭൂപ്രകൃതി, ജീവിതരീതി എന്നിവകള്‍ വീഡിയോയിലൂടെ എക്യൂമെനിക്കല്‍ യുവജനങ്ങള്‍ അവതരിപ്പിച്ചു. തെയ് വാനിലെ സ്ത്രീകളുടെ അനുഭവകഥകള്‍, വര്‍ഷ, ജോവാന, ആഷ് ലിന്‍, ലിയാന്‍ എന്നിവര്‍ പങ്കുവച്ചു.

തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനകള്‍ക്ക് പ്രോഗ്രാം ചെയര്‍മാന്‍ റവ.ജസ് വിന്‍ ജോണ്‍ നേതൃത്വം നല്‍കി.

പ്രേമിറ്റെജി, ജയ്‌മോള്‍ സഖറിയ, ഡെയ്‌സിമാത്യൂ എന്നിവര്‍ കൃതജ്ഞതാപ്രാര്‍ത്ഥനകള്‍, അനുതാപ പ്രാര്‍ത്ഥനകള്‍, മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ എന്നിവക്ക് നേതൃത്വം കൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട വേദഭാഗം:(എഫെ.1: 15-19) റീന നടുവീട്ടില്‍ വായിച്ചു.

തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട വേദഭാഗത്തെ ആസ്പദമാക്കി മുഖ്യാതിഥി ഷിജി അലക്‌സ് മുഖ്യപ്രഭാഷണം നടത്തി.  'കുരിശാണ് നമ്മുടെ വിശ്വാസവും, രക്ഷവും. കുരിശിന്റെ സുവിശേഷവും, രക്ഷയുടെ അനുഭവം സ്വീകരിച്ച് വിശ്വാസത്തോടെ  ജീവിക്കുക' എന്ന് ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്ന തെയ് വാനു സംഭവന നല്‍കുന്നതിന് സ്‌തോത്ര കാഴ്ചകള്‍ എടുക്കുകയും റവ.ജോവര്‍ഗീസ് മലയില്‍ അതിന്മേല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ജോയിന്റെ സെക്രട്ടറി ഡെല്‍സിമാത്യു സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റവ.ഫാ.ജോര്‍ജ്ജ്.റ്റി.ഡേവിഡ് സമാപന പ്രാര്‍ത്ഥനയും, റവ.ഫാ.ഹാം ജോസഫ് ആശീര്‍വാദപ്രാര്‍ത്ഥനവും നടത്തി. ചിക്കാഗോ മാര്‍തോമ്മ ഇടവക ഒരുക്കിയ സ്‌നേഹവിരുന്നോടെ പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code