Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) വിമൺസ് ഡേ വൃതൃസ്ഥമായ രീതിയിൽ ആഘോഷിച്ചു   - അമ്മു സഖറിയ

Picture

അറ്റ്ലാന്റാ- അമ്മ ( അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) വിമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആഘോഷിക്കുവാൻ ഒരു വൃതൃസ്തമായ രീതി തിരഞ്ഞെടുക്കുകയായിരുന്നു. സ്വപ്നങ്ങൾക്കൊത്ത് നടക്കാൻ ഓരോ വനിതയും എന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ ജീവിത പ്രാരാപ്തങ്ങൾ, തിരക്കുകൾ, തന്റെ സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും പ്ന്തിരിപ്പിച്ചിരുന്നു. ഈ വർഷം അമ്മയിലെ വനിതകൾ തന്റെ ഉള്ളിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സൗന്ദരൃ സങ്കൽപ്പങ്ങൾക്ക് നിറം കൊടുത്ത് മനോഹര രൂപങ്ങളെ സ്രഷ്ടിക്കുകയാണ് ചെയ്തത്.

ഏതാണ്ട് മൂന്നു മണിക്കൂറോളം "പെയിന്റിംഗ്‌ വിത്ത് എ റ്റ്വിസ്റ്റ്‌" എന്ന സ്ഥാപനത്തിൽ ഒത്തുകൂടുകയും തങ്ങളുടെ ഭാവനക്കനുസരിച്ച് നിറക്കൂട്ടുകൾ ചാലിച്ച് മനോഹര ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ചിത്ര രചനക്കു ശേഷം സമീപത്തുള്ള ഭക്ഷണശാലയിൽ നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയുകയാണുണ്ടായത്.

ഈ ഏതാനും മണിക്കൂറുകൾ അന്യോനൃം സംസാരിക്കനും , അടുത്തറിയാനും, സന്തോഷം പങ്കിടാനും കഴിഞ്ഞു എന്നുള്ളത് വനിതാ ദിനത്തിലെ ഒരു നേട്ടമായി തന്നെ കണക്കാക്കാം.

വനിതാ ദിനം ആഘോഷിക്കുവാനും വേണ്ടവിധം പ്രയോജനപ്പെടുത്തുവാനും വേണ്ട എല്ലാ പ്രോത്സാഹനവും തന്ന അമ്മ ഭാരവാഹികൾ പ്രത്യേകിച്ച് അമ്മപ്രസിഡന്റ്‌ ജയിംസ്ജോയി കല്ലറക്കാനിയിൽ അഭിനന്ദനം അർഹിക്കുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code