Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ധനകാര്യ മന്ത്രി ആർ. ബാലഗോപാൽ പ്രശംസിച്ചു

Picture

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പേരിൽ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയിൽ നടന്ന ചാടങ്ങിൽ ബഹുമാന്യനായ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറി . ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയായി നിൽക്കുന്ന ഒരു സംഘടയാണ് വെസ്റ്റ്ചെസ്റ്റർ . കനിവിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ എപ്പോഴും ഒരു സഹായ ഹസ്തമായി നിൽക്കുന്ന ഒരു അസോസിയേഷൻ കൂടിയാണ് വെസ്റ്റ്ചെസ്റ്റർ . പ്രസിഡന്റ് ടെറൻസെൻ തോമസിന്റ് നേതൃത്വത്തിൽ ആണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയത് .

കനിവ് എന്ന സംഘടന കേരളത്തിലെ പാവപെട്ടവരായ രോഗശയ്യയിൽ കഴിയുന്ന ആളുകളെ മെഡിക്കലി സഹായിക്കുന്ന സംഘടനയാണ്. കനിവ് എന്ന വാക്കിനെ അർത്ഥവത്താക്കുന്ന പ്രവർത്തികൾ ആണ് ഈ സംഘടന ചെയ്യുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരായ ആളുകളുടെ നിർലോഫ്മായ സഹകാരം കൊണ്ടാണ് ഈ സംഘടനയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. അഡ്വ.പി .കെ ജോൺസൻ, അഡ്വ.. ഡി.എസ് . സുനിൽ എന്നിവർ ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. ബഹുമാന്യനായ ധമന്ത്രി ആർ . ബാലഗോപാൽ ഇവർക്ക് എല്ലാ സഹായവുമായി മുന്നിൽ നിൽക്കുന്നു. ഈ ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വളരെ അധികം രോഗികൾക്ക് വീൽ ചെയറുകൾ ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു.

കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ അസോസിയേഷനെ പ്രധിനിധികരിച്ചു മുൻ പ്രസിഡന്റും ഫൊക്കാന പി ആർ ഒ യുമായ ശ്രീകുമാർ ഉണ്ണിത്താനാണ് ഈ തുക ബഹുമാന്യനായ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറിയത്. ഈ അവസരത്തിൽ ആർ . ബാലഗോപാൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിക്കുകയും. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനുമായി വളരെ നാളത്തെ അടുത്ത പരിചയമുണ്ടെന്നും താൻ അമേരിക്ക സന്ദർശിക്കുന്ന അവസരങ്ങളിൽ എല്ലാം അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ബന്ധത്തപ്പെടാറുണ്ടെന്നും സദസിനെ അറിയിച്ചു. മുൻപും ഈ അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് ഉൾപ്പെടയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കനിവിന്‌ വേണ്ടി ചെയ്‌തിട്ടുണ്ട് എന്നും അറിയിച്ചു. ഈ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് ടെറൻസൺ തോമസിനെ പ്രേത്യകം അഭിനന്ദിക്കുകയും ടെറൻസന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code