Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദാമ്മയും കുഞ്ഞുപട്ടിയും (കഥ: ജോണ്‍ ഇളമത)

Picture

മദാമ്മ നടന്ന് എനിക്കെതിരെ വന്നു. കയ്യില്‍ ഒരു ചെറിയ പട്ടിക്കുട്ടിയുടെകഴുത്തില്‍ കെട്ടിയ മാര്‍ദ്ദവമുള്ള തുകല്‍ ലേസും പിടിച്ച് പട്ടിക്കുട്ടിയെ എനിക്ക് നായ്ക്കുട്ടി എന്നു വിളിക്കാനാണിഷ്ടം.നല്ലഓമനത്വം തോന്നിക്കുന്ന നായ്ക്കുട്ടി.കാഴ്ചയില്‍തന്നെയറിയാം ഒരു മിസ് ആണന്ന്. തൂവെള്ളനിറമുള്ള ഒരു പൊമേറിയന്‍ നായ്. ഒരു വലിയ മുയലിന്റെത്ര വലിപ്പമേയുള്ളൂ. തലയിലെ മുടി കത്രിച്ച് ഒരുക്കി ചുവന്ന റിബണിട്ട് കെട്ടിവെച്ചിരിക്കുന്നു,പോണീടെയില്‍ കണക്കെ. തലയിലും,കൈകാലുകളിലും,വാലിലുമൊഴികെ കാര്‍പ്പറ്റ് കണക്കെ ഷേവ്‌ചെയ്ത് ഒരുക്കിയ ഒരു സുന്ദരി. ഇവിടെ മദാമ്മമാര്‍ നായ്ക്കുട്ടികളെ വന്ധ്യകരണം ചെയ്യിക്കും,കന്യകകളായ്. അതാണവര്‍ക്കിഷ്ടം.നായക്കുട്ടികളാകട്ടെ യജമാനത്തിയെ തോഴിയായി കരുതി സകലകരുതലുകളും കൊടുക്കും.അതുകൊണ്ട് പരിചയമല്ലാത്ത ആരെകണ്ടാലും ഒന്നു കുരക്കും,നേര്‍ത്തശബ്ദത്തില്‍ മുരളും.അങ്ങനെ എന്നെ കണ്ടപ്പഴും ഒന്നു കുരച്ചു. മദാമ്മ ഒറ്റവിളി- മാര്‍ഗ്രറ്റ്!

മാര്‍ഗ്രറ്റ് എന്ന നായ്ക്കുട്ടി കുര നിര്‍ത്തി,വാലാട്ടി എന്നെ സമീപിച്ച് എന്റെ പാദത്തിലണിഞ്ഞ സ്‌പോട്‌സ് ഷൂവില്‍ നക്കി.

ഇനി മദാമ്മയെപ്പറ്റി പറഞ്ഞാല്‍ വെള്ളക്കാരിയാണ് .പ്രായം എത്രയായാലും മദാമ്മ ഇപ്പോഴും പ്രസരിപ്പില്‍തന്നെ.ക്രാപ്പ് വെട്ടിയ വെള്ളമുടി,തൊപ്പിയുടെ ആകൃതിയില്‍ മെനഞ്ഞ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. ചീര്‍ത്തകവിള്‍ത്തടങ്ങള്‍,ചാമ്പക്കായുടെ നിറത്തില്‍ അലപ്പം ശോണിമയോടെ. നിറഞ്ഞമാറിടം,നേര്‍ത്ത തൂവള്ളനിറമുള്ള ഉടുപ്പിനുള്ളില്‍ നിഴല്‍വീഴ്ത്തി ഉലയുന്നു. നീല ഫ്രോക്ക് മുട്ടുവരെ. വാഴപിണ്ടി കണക്കെ കണംങ്കാല്‍. മദാമ്മ വാസ്തവത്തില്‍ ഒരമ്മൂമ്മയാകാം.അമ്മൂമ്മയെന്നോ,ഗ്രാന്‍മായെന്നോ ആരും ഇവിടെ ആരെയും സംബോധന ചെയ്യാറില്ല. മിസ് എന്നോ മിസ്സസ് എന്നോ,അല്ലെങ്കില്‍ നാട്ടിലേതുപോലെ ''മാഡം'' എന്നുപോലുമോ ആരും സംബോധന ചെയ്യത്തുമില്ല.പേരുവിളിക്കും അത്രതന്നെ,പ്രായഭേദമന്യേ.

ഫ്‌ളോറിഡായിലെ, പാംബീച്ച് സീനിയേഴ്‌സ് കോണ്ടോമിനിയത്തിനുചുറ്റും നടക്കുമ്പോഴാണ് സംഭവം.പത്തിരുപതു നാലുനിലയുള്ള കെട്ടിടങ്ങള്‍ പത്തിരുപത് ഏക്കറില്‍ നീളായത്തിലുള്ള ഒരു വളയംപോയൊണ് ഈ സീനിയേഴ്‌സ് അപ്പാര്‍ട്ടുമന്റുകള്‍.ഒരിരുമ്പു ചങ്ങലയുടെ ഒറ്റപ്പെട്ട ഒരു കണ്ണിപോലെ.അവയ്ക്കു ചുറ്റിലും നടക്കാന്‍ പാകത്തില്‍ വീതിയുള്ള കോണ്‍ക്രീറ്റ് പാത. പാതക്കിരുപുറവും വര്‍ണ്ണപൂക്കള്‍ തലയാട്ടുന്ന കുറ്റിച്ചെടികളും, പനകളും.പനകളില്‍ ''ഇഗ്വവാന'' എന്ന പലനിറമുള്ള വലിയ ഓന്തുകള്‍.ചിലപ്പോള്‍ ഓന്തുകള്‍ ഇവിടൊക്കെ പറക്കുന്ന പരുന്തുകളില്‍ നിന്ന് രക്ഷനേടന്‍ ഇടക്കിടെ ഇവിടയുള്ള കൃതൃമ ചെറുതടാകങ്ങളിലേക്ക് മാരത്തോണ്‍ കണക്കെ ഓടുന്നതുംകാണാം.

ഞാനും നടക്കാനിറങ്ങിയതാണ്.ഒരു പ്രഭാതവ്യായാമത്തിന്.ഈയിടെയാണ് ഇവിടെ ഞങ്ങള്‍, ഞാനും ഭാര്യയും ഒരു അപ്പാര്‍ട്ടുമെന്റ് വാങ്ങിയത്.പ്രായംഅറുപതു കഴിഞ്ഞു. ഞങ്ങള്‍ കാനഡാക്കാരാണ്.വിന്ററില്‍ കനഡായില്‍ കാലാവസ്ഥയുടെ സൂചി ചിലപ്പം ഇരുപതിരുപത്താറ് മൈനസിലേക്കുമൊക്കെ തിരിയും.അപ്പോള്‍ തണുപ്പില്‍ നിന്നൊരു രക്ഷ.''സ്‌നോ ബേഡ്‌സ്,അലങ്കില്‍ ദേശാടനപക്ഷി എന്നപോലെ.അന്നു ഞാന്‍ തനിയെ ആയിരുന്നു പ്രഭാതസവാരി. ഭാര്യ മറ്റെന്തോ തിരക്കിലായിരുന്നു. മദാമ്മ ഒരു നിമിഷം എന്നെ നോക്കി പുഞ്ചിരിച്ചു അഭിവാദനം ചെയ്തു- ഗുഡ് മോണണിംഗ്! ഞാനും അതേ താളത്തില്‍ തിരികെ അഭിവാദനം ചെയ്തു.

അവര്‍ എന്നെ സൂക്ഷിച്ചുനോക്കി ഭവ്യതയില്‍ പരിചയപ്പെടുത്തി.ഞാന്‍ ഇസബല്‍! .പുതിയ താമസക്കാരനായിരിക്കാം.താങ്കള്‍ മെക്‌സിക്കോയില്‍ നിന്നാകുമല്ലേ! മദാമ്മയുടെ ധാരണതെറ്റി.എനിക്കവരെ കുറ്റപ്പെടുത്താനായില്ല.നമ്മള്‍ കേരളക്കാര്‍ക്ക് ചിലര്‍ക്കൊക്കെ ചെമ്പിന്റെ നിറമോ,അല്ലെങ്കില്‍ അല്പ്പംകൂടി പ്രകാശമുള്ളതുകൊണ്ടാകാം,അവര്‍ക്കൊക്കെ ഇങ്ങനെയൊക്കെ തോന്നാന്‍. ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.ഇന്ത്യന്‍,കേരളത്തില്‍നിന്ന്,എന്റെ പേര് ജോസഫ്!

അവര്‍ പുരികം ചുളിച്ചു,പെട്ടന്ന് ഭാവപകര്‍ച്ചവരുത്തി പുഞ്ചിരിച്ചു പ്രതിവചിച്ചു. നൈസ്, ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്,നിങ്ങളുടെ സംസ്‌ക്കാരവും.പക്ഷേ,നിങ്ങള്‍ ജോസഫ് എന്ന് പേര് മാറ്റിയിട്ടതാണോ? അല്ല അല്ല, ഒരിക്കലുമല്ല.അപ്പനപ്പൂപ്പന്മാര്‍ തുടങ്ങി ഞങ്ങള്‍ മാര്‍തോമാ നസ്രാണികളാണ്.ഞാന്‍ ആവേശത്തില്‍ പറഞ്ഞു. മറ്റുപലതും എനിക്ക് പറയണമെന്നുണ്ടായിരുന്നു.നിങ്ങള്‍ എന്നു മുതലാ ക്രിസ്ത്യാനികളായത്! അതിനു മുമ്പുമുമ്പ്,വാസ്‌കോഡിഗാമ എത്തുന്നതിനു മുമ്പ്തന്നെ ഞങ്ങള് നസ്രാണികളാരുന്നു.എന്നിട്ടാ ഇത്തരം തരംതാഴ്ത്തിയൊള്ള ഒരോ ഒരോ ഉടായിപ്പുകള്. മദാമ്മ പറഞ്ഞു-

ഞാന്‍ ജൂതമതത്തിലുള്ളതാണ്.അല്ലെങ്കിലും ഇവിടെ എല്ലാമതങ്ങളും ജൂതമതത്തില്‍ നിന്നുതന്നെയല്ലേ.എല്ലാമതവും നല്ലതാണ്.അത് നേരാവണ്ണം അനിഷ്ഠിക്കുമെങ്കില്‍. ആ സംഭാഷണവും,പരിചയപ്പെടലും അങ്ങനെ നിന്നപ്പോള്‍ ഇസബല്‍ എന്ന മദാമ്മ വീണ്ടും പറഞ്ഞു- എന്തായാലും ഇപ്പോള്‍ ജീവിക്കുന്ന നാമെല്ലാം ഭാഗ്യവാന്മാരാ,അല്ലേ.

പക്ഷേ,എനിക്ക് തൊണ്ണൂറ്റഞ്ചു വയസാകാന്‍ പോകുന്നു.എന്നിട്ടും ജീവിച്ചു മതിയായില്ല. തൊണ്ണൂറ്റഞ്ചോ! ഞാന്‍ അത്ഭുതംകൂറി. മദാമ്മയെ കണ്ടിട്ട് ഒരമ്പത്തഞ്ചുപോലും തോന്നില്ല.അതാ മദാമ്മമാര്. നല്ലപ്രായംതൊട്ടെ നല്ലഭക്ഷണവും,വൈനും കഴിച്ച് അവരു വയസായാലും ചിലരൊക്കെ അപ്‌സരകളെപോലെതന്നെ. പ്രായമവര്‍ക്കൊരു പ്രശ്‌നമല്ല. ചുണ്ടില്‍ ചുവന്നചായംപൂശി,മുത്തുമാലകളും വെള്ളിയാഭരണങ്ങളും ഇട്ട് സുന്ദരികളായി നടക്കുന്നതുകാണാം.അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങി ഇവിടെ എത്തിയപ്പോള്‍ ആദ്യം അല്പ്പം അപ്‌സറ്റായതുപോലെ എനിക്കു തോന്നിയിരുന്നു.കാര്യം ഫിഫ്റ്റി പ്ലസിനു മുകളിലെ ഇവിടെ അപ്പാര്‍ട്ടുമെന്റ് വാങ്ങാനാകൂ.പക്ഷേ,ഇവിടെ മിക്കവരും എയിറ്റിപ്ലസാണന്ന യാഥര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍.അതും വിധവകളും,പല ഡൈവോഴ്‌സിലൂടെ ദാമ്പത്യം വെറുത്തവരും,പിന്നെ കുറെ വിവാഹം വേണ്ടാത്തവുമാണ്.പുരുഷന്മാരുടെ സംഖ്യ കുറവായിട്ടും കണ്ടു.

എന്തിനേറെ ഇവിടെ വനിതകളുടെ സന്ധ്യാസവാരി ഒന്നു കണേണ്ടതുണ്ട്.പുതിയ തോല്‍കുടങ്ങളില്‍ നിറച്ച് പഴയവീഞ്ഞന്റെ ലഹരിപോലെയാണ് അവരുടെ നടത്തം.വെയിലാറി സന്ധ്യക്കുമുമ്പുള്ള സമയത്താണ് മിക്ക വനിതകളും നടക്കാനിറങ്ങുത്.വാക്കര്‍ ഉള്ളവരും ഇല്ലാവരും.ചിലനേരത്ത് പുരുക്ഷന്മാരും ഉള്‍പ്പെടുന്ന ഒരു സവാരി. സൊറപറഞ്ഞ് പൊട്ടിച്ചിരിച്ച് ചിരിച്ച് ജീവിതം ആസ്വദിക്കുന്നവര്‍.പഴയ ബോട്ടില്‍ പുത്തന്‍മെഷീന്‍ കയറ്റി ഓടിക്കുംപോലാണ് അവരുടെ നടപ്പ്. ജീവതത്തെപ്പറ്റി ലേശം ആശങ്ക ഇല്ലാത്തവര്‍.ആകാശത്തിലെ പവകളെപ്പോലെ. മക്കള്‍ വളര്‍ന്ന് അവരവരുടെ വഴിക്കുപോയി.അവര്‍ക്കുവേണ്ടി ഒന്നും തേടേണ്ടേ.രണ്ടുംമൂന്നും കെട്ടിയവരും,കെട്ടാത്തവരും,ജീവിതം ആവോളം ആസ്വദിക്കുന്നു.നെടുവീര്‍പ്പോ,നിരാശയോ,പരാതിയൊ ഒന്നുന്നുമില്ലാതെ.വാര്‍ദ്ധ്യക്യത്തെ അവര്‍ കലവറയില്ലാതെ ആഘോഷിക്കുബോള്‍ നാം കലവറ ഇല്ലാതെ നിരാശയിലും, നെടുവീര്‍പ്പിലും,ദൈന്യത്തിലും,കലഹിക്കുകയല്ലേ എന്നുപോലും ഞാന്‍ ഓര്‍ത്തുപോയി.അവരുടെ ഡിവോഴ്‌സുകളില്‍ കൊല്ലലോ കൊലയോ ഇല്ല.വീണ്ടും തിളച്ചു പൊങ്ങുന്ന സഹൃദംതന്നെ!

എന്റെ ചിന്തകളെ മുറിച്ച് ഇസബല്‍ ചോദിച്ചു- എന്താ,ജോസഫ് തങ്കാളുടെ ചിന്ത! ഞാന്‍ പറഞ്ഞതു ശരിയല്ലേ. ഓ,അങ്ങനെ ചിന്തിക്കാനും ചിന്തിക്കാതിരിക്കനും തോന്നും.നാം ഭാഗ്യവാന്മാരുതന്നെ.എന്നാലും പണ്ടത്തെ അത്ര സൗഹൃദം ഇന്നു മനുഷ്യര്‍ക്കുണ്ടോ? ഇസബല്‍ ഒന്നു നെടുവീര്‍പ്പെട്ടു.ങാ,നമ്മള്‍ ഭാഗ്യവാന്മാര്‍ തന്നെ.ജീവിക്കുക,അതിന്റെ അര്‍ത്ഥത്തില്‍ ജീവിക്കുക. സ്വാതന്ത്ര്യമാണ് ജീവതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം. ഇന്ന് അടിമത്വമില്ല. മഹായുദ്ധങ്ങള്‍ രണ്ട് കഴിഞ്ഞു.അതിലൂടൊക്കെ കടന്നുപോയവര്‍ക്കേ സ്വാതന്ത്ര്യത്തിന്റെ വില അറിയൂ. ഇനിയൊരു യുദ്ധമുണ്ടാകാതിരിക്കട്ടെ. ഇപ്പോഴും ഉണ്ടല്ലോ,അവിടവിടെ.

ചെറിയ ഉരസലുകള്‍,അവ യഥാര്‍ത്ഥ്യമാകാന്‍ എല്ലാവര്‍ക്കും പേടിയല്ലേ,അങ്ങനെ സംഭവിച്ചാല്‍ ഈ ഭൂമിയുടെതന്നെ കഥതന്നെ തീരും.പക്ഷേ,അതുണ്ടാവില്ല.തീകൊള്ളികൊണ്ട് തലചൊറിയാനാര്‍ക്കാണിഷ്ടം.ഞാന്‍ പറഞ്ഞുവരുന്നത് എന്റെ കഥയുടെ കാഠിന്യത്തെപ്പറ്റി തന്നെ. അതുകേള്‍ക്കണോല്‍.കേട്ടാല്‍ നിങ്ങള്‍തന്നെ ചിന്തിക്കും ഇപ്പോള്‍ നാം എത്ര ഭാഗ്യംചെയ ്തതവരെന്ന്.എന്റെ കഥ നിങ്ങളൊന്ന് കേള്‍ക്കൂ. ഞാന്‍ മൂളുംമുമ്പുതന്നെ അവര്‍ അവരുടെ ആത്മകഥ ആരംഭിച്ചു. ആരോടെങ്കിലുമൊക്കെ പങ്കുവെച്ച് ആശ്വാസം കണ്ടെത്തും വിധം-

കേട്ടോ,ധനശേഷി കുറവായിരുന്ന പോളണ്ടിലെ ഒരു ജൂതകുടുംബത്തിലാണ് എന്റെ ജനനം.പതിനഞ്ചുവയസു കഴിഞ്ഞപ്പം എന്നെക്കാളേറെ പതിനഞ്ചുവയസു പ്രായകൂടുതലുള്ള ഒരു മുടന്തനും ധനവാനുമായ ഒരു സ്വര്‍ണ്ണവ്യാപാരിയാണ് എന്നെ വിവാഹം ചെയ്തിരുന്നത്.ഒന്നോര്‍ത്തേ എന്റെ വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ തീരുംമുമ്പാണതു സംഭവിച്ചത്.പോളണ്ടില്‍ ജൂതന്മാരേറെ വസിച്ചിരുന്ന ആ പ്രദേശത്തേക്ക് ഹിറ്റ്‌ലറിന്റെ നാസിപ്പട ഇരച്ചുകയറി.വിലാപങ്ങള്‍ എവിടയും ഉയര്‍ന്നു.കുറേപേര്‍ എങ്ങനെയൊക്കയോ രക്ഷപ്പെട്ടു പാലായനം ചെയ്തു. മുടന്തനായ എന്റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ വലിയ സ്വര്‍ണ്ണക്കടയുടെ ഭൂമിക്കടിയിലെ ഇരുട്ടറയിലൊളിച്ചു രക്ഷപെട്ടു എന്നുകരുതി. ഒരാഴ്ച അവിടെ നിശബ്ദമായി കഴിഞ്ഞതിനുശേഷം,വീണ്ടും നാസിപ്പട ഒരു തിരച്ചില്‍ നടത്തുതിനിടയിലാണ് ഞങ്ങള്‍ പടിക്കപ്പെട്ടത്. ഞങ്ങളെ കൊണ്ടുപോയത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക്. എന്നെയും,എന്റെ ഭര്‍ത്താവിനെയും ഐസ്‌കട്ടപോലെ തണുത്ത വെള്ളമുള്ള ഹോസുകള്‍ കാണ്ട് കുളിപ്പിച്ച് പ്രത്യേകം പ്രത്യേകം സെല്ലുകളിലാക്കി.അത് ജീവതത്തെ മരണത്തിലേക്ക് വേര്‍തിരക്കുന്ന ഒരു ഇടനാഴിയാണന്ന അറിവ് ആദ്യമെനിക്കുണ്ടായിരുന്നില്ല. അന്ന് വേര്‍പെട്ടുപോയതാണ് മധുവിധുപോലും കഴിയാത്ത എന്റെ ദാമ്പാത്യം,അതും പതിനാറ് വയസെത്തുംമുമ്പുതന്നെ.ഞാന്‍ കിടന്നിരുന്ന സ്ത്രീകളുടെ ക്യാമ്പില്‍ ഏറെ എല്ലുംതോലുമായ പലപ്രായക്കാരായ സ്ത്രീകളുണ്ടായിരുന്നു.അവര്‍ക്ക് ജീവന്‍ കിടക്കാനുള്ള ഭക്ഷണമെ കിട്ടിയിരുന്നുള്ളൂ.പലരും ധരിച്ചുകൊണ്ടുവന്ന പിഞ്ഞിപ്പറിഞ്ഞ മുഷിഞ്ഞവേഷങ്ങള്‍ ധരിച്ചവരായിരുന്നു.നാലുനിലയില്‍ തീര്‍ത്ത അലമാരി കണക്കെയായിരുന്നു കിടക്കള്‍,തിരിയാനും മറിയാനും കഴിയാത്ത വിധം. മിക്കവരും കുടുംബം ശിഥിലമായവര്‍. ഭര്‍ത്താവ് എവിടെയാണന്ന റിയാത്തവര്‍, മതാപിതാക്കളോ, മക്കളോ എവിയൊണന്നറിയാത്തവര്‍.ആര്‍ക്കും ഒന്നിനെപ്പറ്റിയും ഒരറിവുമുണ്ടായിരുന്നില്ത,ഇനിയും എന്തു സംഭവിക്കുമെതിനെപ്പറ്റി.ഒന്നോര്‍ത്തെ, അപ്പോഴത്തെ ഒരോരുത്തരുടെയും മാനസികനില!

യൂറോപ്യര്‍,ആഫ്രിക്കയില്‍നിന്ന് അടിമകളെ കൊളോണിയല്‍ രാജ്യങ്ങളിലേക്ക് എത്തിച്ച വിധം. അടിമകള്‍ക്ക് ആത്മാവില്ലായെന്ന് കരുതിയിരുന്ന കാലംപോലെ. ഒരോ നാഴികളും,വിനാഴികളും നീറിജീവിക്കുന്നതിനേക്കാള്‍ഭേദം മരണം എന്ന് കരുതിയിരുന്ന കാലം.ഓര്‍ക്കുബോള്‍ ഇപ്പോഴും ഹൃദയത്തില്‍ കനല്‍ കത്തുന്നു.

ഇസബല്‍ ഒന്നു നിര്‍ത്തി,വീണ്ടും നീണ്ട ഒരു നെടുവീര്‍പ്പിനു ശേഷം തുടര്‍ന്നു- ഇനിയാണ് യത്ഥാര്‍ത്ത കഥയുടെ ചുരുളഴിയുന്നത്.അങ്ങനെ ഇരിക്കെ ഒരു പട്ടാള ഉദ്യേഗസ്ഥന്റെ അടുത്തേക്ക് എന്നെ കുളിപ്പിച്ചൊരുക്കി പരിമളംപൂശി പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ച് ഒരു തടിച്ച സ്ത്രീ കൊണ്ടുപോയി.അവരോടൊപ്പം പോകുമ്പോള്‍ അവര്‍ എന്റെ ചെവിയില്‍ അടക്കം പറഞ്ഞു-

നീ പ്രതിക്ഷേധിക്കരുത്. എന്നാല്‍ ഒരുപക്ഷേ നീ രക്ഷപ്പെട്ടേക്കാം! അരികുചെത്തി വൃത്തിയാക്കിയ ചെമ്പിച്ച താടമീശയുള്ള ഉയരമുള്ള അരോഗദൃഢ ഗാത്രനായ നാസിപട്ടാള ഉദ്യോഗസ്ഥന്റെ അടുത്തേക്ക് അവരെന്നെ ആനയിച്ചു. കാമപരവശനായ അയാള്‍ എന്നെ വാരിപുണര്‍ന്നു കിടക്കയിലേക്കെറിഞ്ഞ് പലകുറി അനുഭവിച്ചു.ഞാന്‍ പ്രതിക്ഷേധിച്ചില്ല.പകരം ചെന്നായയുടെ കരങ്ങളിലകപ്പെട്ട ആട്ടിന്‍കുട്ടിയെപോലെ വിറച്ചു,എങ്കിലും അയാളെ തൃപ്തനാക്കാന്‍ ഞാന്‍ ഇടക്കിടെ അയാള്‍ക്ക് ഉത്തേജനമേകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു,അയാള്‍ എന്നെ രപ്പെടുത്തുമെന്ന പ്രതീക്ഷയില്‍. ഞാനിപ്പോഴുമോര്‍ക്കുന്നു,അയാളുടെ മുഖഛായ, പ്ലയേഴ്‌സ് സിഗറിറ്റ് കൂടിലെ ആ നാവികന്റെ രൂപംപോലെ.ഒടുവില്‍ ആ പട്ടാള ഉദ്യോഗസ്ഥന്‍ പറഞ്ഞു- നീ എന്നെ ഏറെ സന്തോഷിപ്പിച്ചിരിക്കുന്നു.ഞാന്‍ നിനക്ക് അമൂല്യമായ ഒരു സമ്മാനം തരുന്നു,നീ നീഭാഗ്യമുണ്ടങ്കില്‍ രക്ഷപ്പെടും. അപ്പോള്‍ എന്റെ ഭര്‍ത്താവോ! അങ്ങനെയങ്ങുചോദിച്ചുപോയി. ആരാണയാള്‍! ,ആരോഗ്യമുള്ളവരെ ഞങ്ങള്‍ അടിമകളാക്കി പണിയിക്ക ും.അല്ലാത്തവരെ എന്നുപറഞ്ഞാല്‍ വികാലാംഗരെയും,വൃദ്ധരെയും,ആരോഗ്യംകുറഞ്ഞവരെയും ഞങ്ങള്‍ ഉടന്‍തന്നെ രക്ഷപെടുത്തും. അതോ! എങ്ങനെയെന്നോ? അയാള്‍ പൊട്ടിച്ചിരിച്ചു പറഞ്ഞു- സ്വര്‍ഗ്ഗത്തിലക്ക്! ഗിലറ്റിന്‍ എന്ന വലിയ ബ്ലെയിഡ്. ലിവര്‍ വലിക്കുബോള്‍ നിരനിരയായി കിടത്തിബന്ധിച്ചിരിക്കുന്ന നൂറുനൂറുതലകള്‍ ഒരേസമയം അരിഞ്ഞു വീഴ്ത്തപ്പെടും.അതിലൊന്നിലാണോ നിന്റെ ഭര്‍ത്താവ് എങ്കില്‍ അയാള്‍ എന്നേ രക്ഷപെട്ടിരിക്കുന്നു. ഇസബല്‍ പൊട്ടിപൊട്ടികരഞ്ഞു.അയാള്‍ കൈലേസ് എടുത്ത് അവളുടെ കണ്ണീര്‍ തടച്ചു. ഇസബല്‍ തുടര്‍ന്നു-

ആ കഥ അങ്ങനെ അവസാനിച്ചു.ഇനിഎന്റെ രണ്ടാം ജന്മം തുടങ്ങിയത് ഇങ്ങനെ. ഇതെല്ലാം കഴിഞ്ഞ് ആ തടിച്ച സ്ത്രീ വീണ്ടും എന്നെ ഒരുരാത്രിയില്‍ ഒരുജീപ്പില്‍ കയറ്റി ബാള്‍ട്ടിക് ്തീരത്ത് നംങ്കൂരമിട്ടുകിടന്ന ഒരു കപ്പിലില്‍ എത്തിച്ച് അവിടത്തെ ഒരു കപ്പല്‍ജോലിക്കാരനോട് എന്തൊക്കയോ കശുകുശുത്തു.അപ്പോള്‍ ഞാന്‍ ഒന്നിനെയും ഭയപ്പെട്ടില്ല.അല്ല, എന്‍േറതല്ലാത്ത എന്റെ ജീവനെപറ്റി ഞാനെന്തിന് ഭയപ്പെടണം! .ഒടുവില്‍ ഞാന്‍ ആ കപ്പലില്‍ യാത്രയായി,ഒരു തൂപ്പുകരിയും ,അടുക്കളയിലെ സഹായിയുമായി.കപ്പല്‍ ദിനരാത്രങ്ങള്‍ സഞ്ചരിച്ചു.ചെറിയ തീരങ്ങള്‍ വിട്ട് അറ്റലാന്റിക്കിലെ ഓളപ്പരപ്പുകളിലൂടെ.സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു.കാറ്റുംകോളും നിറഞ്ഞ ചില ഭീകരരാവുകളില്‍ കപ്പല്‍ ഉലഞ്ഞു.വീണ്ടും ദിനരാത്രങ്ങള്‍ കഴിഞ്ഞ്,തെളിഞ്ഞ ആകാശവും,പക്ഷികള്‍ പറക്കുന്നതും കണ്ടപ്പോള്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ കൊളുത്തി.നീണ്ടനീണ്ടയത്രക്കൊടുവില്‍ നങ്കൂരമിട്ടു.

കര കണ്ടിരിക്കുന്നു,അമേരിക്ക,അമേരിക്ക! യാതക്കാര്‍ സന്തോഷാധിക്യത്താല്‍ തുള്ളിച്ചാടി.

അമേരിക്കന്‍ ഭൂഖണ്ഡം! ക്രിസ്റ്റഫര്‍ കൊളംമ്പസ് കണ്ടുപിടിച്ച പുതിയ ഭൂഖണ്ഡം. അത് യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റകപ്പലായിരുന്നു.യൂറോപ്പിന്റെ പലഭാഗങ്ങളില്‍ നിന്നും പുതിയ ഭൂഖണ്ഡത്തിലേക്ക് പുറപ്പെട്ട കുടിയേറ്റക്കാര്‍. എന്നെ കപ്പലില്‍ എത്തിച്ചപ്പോള്‍ ആ തടിച്ച സ്ത്രീ സംസാരിച്ചിരുന്ന ആള്‍ ലുത്ത്‌വേനിയായില്‍ നിന്നുള്ള ഒരു ജൂതനായിരുന്നു.അയാള്‍ എന്റെ കപ്പലിലെ സൂപ്പര്‍വൈസറായിരുന്നു.ഞങ്ങള്‍ കപ്പലില്‍വെച്ചുതന്നെ ഇഷ്ടപ്പെട്ടു.അയാള്‍ വീണ്ടും എനിക്കൊരു പുതുജീവന്‍ തന്നു,എന്റെ പുതിയ ഭര്‍ത്തായി. ഞങ്ങള്‍ അമേരിക്കയിലെ ജാക്‌സന്‍വില്ലയിലാണിറങ്ങിയത്.അവിടെനിന്ന് മയാമിയിലെത്തി.എന്റെ രണ്ടാം ഭര്‍ത്താവ് ഐവാന്‍ അദ്ധ്വാനിയായിരുന്നു. ഞങ്ങള്‍ പല ബിസിനസുകളും നടത്തി ഏറെ പണമുണ്ടാക്കി.ഐവാന്‍ മരിച്ചിട്ട് പത്തുവര്‍ഷമായി. അതിനുശേഷം ഞാന്‍ ഇവിടെ അപ്പാര്‍ട്ടുമെന്റ് വാങ്ങി ഇങ്ങോട്ടേക്ക് മാറി.എന്താ,ജോസഫ് ഞാന്‍ പറഞ്ഞതു ശരിയല്ലേ ''സ്വാതന്ത്ര്യം'' അതാണ് നമ്മുടെ ഭാഗ്യം! അത് ഈയുഗത്തില്‍ നാമെല്ലാം ഒന്നുപോലെ അനുഭവിക്കുന്നില്ലേ. അപ്പോഴും ഇസബലിന്റെ ചെറിയഇനം പെമേറിയന്‍ നായ്ക്കുട്ടി എന്റെ ഷൂസില്‍ ഇടക്കിടെ നക്കികൊണ്ടിരുന്നു!

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code