ഡാളസ്: പ്രവാസി ഇന്ത്യക്കാരെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റാണ് അവതരിപ്പിച്ചതെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് പ്രതികരിച്ചു.
വലിയ പ്രതീക്ഷകളോടെയാണ് പ്രവാസികൾ കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരുന്നത്.എന്നാൽ പ്രവാസികൾക്ക് ഗുണകരമായ ഒരു പദ്ധതികളും കാണാൻ സാധിക്കുന്നില്ല.
പ്രവാസികൾക്കായി പുതിയ പുനരധിവാസപദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, പ്രവാസി ക്ഷേമത്തിനായി ആവശ്യമായ തുക മാറ്റി വെയ്ക്കാൻ പോലും തയാറാകാത്തത് ഏറെ നിരാശാജനകമാണ്. ലോകമെങ്ങും പ്രവാസി ഇന്ത്യക്കാർ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലഘട്ടമാണ് കടന്നു പോയത്.
കൊറോണയും, സ്വദേശിവൽക്കരണ നടപടികളും മൂലമുണ്ടായ ജോലി നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും ഒരുപാട് അനുഭവിച്ചവരാണ് പ്രവാസികൾ. അവർക്ക് ആശ്വാസം പകരുന്ന ഒന്നും കേന്ദ്രബജറ്റിൽ ഇല്ല. പ്രവാസി പുനരധിവാസ പദ്ധതികളെക്കുറിച്ചു ഓർക്കാൻ പോലും കേന്ദ്രസർക്കാർ തയാറായില്ല. കേന്ദ്ര ബജറ് പ്രവാസികളെ സംബന്ധിച്ചടത്തോളം അങ്ങേയറ്റം നിരാശാജനകമാണ് എബി തോമസ് അഭിപ്രായപ്പെട്ടു.
(സെക്രട്ടറി,അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)
Comments