Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 13-ാമത്തെ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പതിമൂന്നാമത്തെ വീടിന്റെ താക്കോല്‍ദാന കര്‍മ്മം പ്രസിഡന്റ് ജോഷി വള്ളിക്കളം നിര്‍വഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയാണ്. കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതമുണ്ടായപ്പോഴും ലോകമെമ്പാടും കോവിഡ് മഹാമാരി വന്നപ്പോള്‍ ഷിക്കാഗോയില്‍ അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

മാത്രമല്ല കേരളത്തില്‍ വീടില്ലാതെ കഷ്ടപ്പെടുന്ന നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വീടുവച്ചു കൊടുക്കുന്ന ഭവനപദ്ധതി മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ കാലഘട്ടത്തില്‍ തുടങ്ങിയത് 2023-ല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ കാലഘട്ടത്തിലും അനുസൂതം തുടരുന്നതില്‍ അസോസിയേഷന്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. അസോസിയേഷന്‍ കേരളത്തില്‍ പണിതു കഴിഞ്ഞതും പണിതുകൊണ്ടിരിക്കുന്നതുമായ വീടുകളെല്ലാം സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലുള്ള നന്ദിയും അസോസിയേഷന്‍ ഡോ.എം.എസ്. സുനിലിനെ അറിയിക്കുകയുണ്ടായി.

 Joshy Vallikalam, Dr. Ms. Sunil teacher, Pastor and others

ഡോ.എം.എസ്. സുനിലിന്റെ 267-ാമത്തേതും, ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗമായ മോനു വര്‍ഗീസിന്റെ രണ്ടാമത്തേതും, അസോസിയേഷന്റെ പതിമൂന്നാമത്തെ വീടുമാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പൂവന്‍ മലയില്‍ പാസ്റ്റര്‍ ജോയിയും ഭാര്യ ജെയ്‌സിയും ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുംബത്തിനുള്ള വീടാണ് കഴിഞ്ഞ ദിവസം അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം താക്കോല്‍ദാനം നിര്‍വഹിച്ചത്. പ്രസ്തുത ചടങ്ങില്‍ സാമൂഹികപ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.പി.ജയലാല്‍, സാജുന്‍ വള്ളിക്കളം ബോബന്‍ അലോഷ്യസ്, നജ്മ ബോബന്‍, ജൂബി വള്ളിക്കളം എന്നിവര്‍ സന്നിഹിതരായിരുന്നു.

അസോസിയേഷനു വേണ്ടി രണ്ടു ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനു വേണ്ട സാമ്പത്തിക സഹായം തന്നു സഹായിച്ച മോനു വര്‍ഗീസിനെ അസോസിയേഷന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

 Chicago Malayalee Association President - Recognition

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ സഹായിക്കുന്നതിന് താല്‍പര്യമുള്ളവര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847-477-0564), ഷൈനി തോമസ് (847-209-2266) എന്നിവരെ സമീപിക്കേണ്ടതാണ്.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code