Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹ്യൂസ്റ്റൺ മലയാളീ അസോസിയേഷനും ഫൊക്കാനയും ചേർന്ന് സംഘടിപ്പിച്ച. ടാക്സ് സിമ്പോസിയം വിജയകരമായി   - ഷീല ചെറു

Picture

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷന്റെ പ്രഥമ ടാക്സ് സിംപോസിയം 2022ൽ വളരെയേറെ വിജയപ്രദമായതുകൊണ്ട് 2023 ലും കൂടുതൽ ആവശ്യക്കാരുടെ അപേക്ഷ പരിഗണിച്ച് ഹ്യൂസൺ മലയാളി അസോസിയേഷൻ, ഫൊക്കാന യുമായി സഹകരിച്ചു ടാക്സ് സിംപോസിയം 2023 ൽ വീണും നടത്തിയത് വളരെ വിജയപ്രദമായി.

യുഎസ് ടാക്സ് കൺസൾട്ടന്റ് ശ്രീ ജോസഫ് കുര്യപ്പുറം 30ലേറെ വർഷമായി ന്യൂയോർക്ക് അതുപോലെ എല്ലാ സ്റ്റേറ്റുകൾക്കും വേണ്ടി ടാക്സ്. സർവീസ് ചെയ്യുന്നു. ഇദ്ദേഹം പൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ആണ്. ജനുവരി 28 വൈകീട്ട് 7 30ന് ആരംഭിച്ച ടാക്സ് സിമ്പോസിയം ഒരു മണിക്കൂർ ആണ് സമയം ഉദ്ദേശിച്ചിരുന്നെങ്കിലും മൂന്നുമണിക്ക് മണിക്കൂറിലേറെ മറ്റുള്ളവർക്ക് വേണ്ടി അവരുടെ സംശയങ്ങൾ, ടാക്സിനെ കുറിച്ചുള്ള സംശയങ്ങൾ തീർത്തു കൊടുക്കുവാനും പഠിപ്പിക്കുവാനും ഗൈഡ് ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

സമൂഹ സേവനത്തിന് വേണ്ടി, സമൂഹത്തിൻറെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുന്ന FOKANA, ഹ്യൂസൺ മലയാളി അസോസിയേഷനെയും ശ്രീ ജോസഫ് കുരിയപ്പുറം. വളരെയേറെ അഭിനന്ദിച്ച്. അദ്ദേഹത്തിൻറെ സേവനമനു സേവന സന്നദ്ധതയെ ഹ്യൂസൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് Sheela Cheru പ്രത്യേകം അഭിനന്ദിച്ചു. റിപ്പബ്ലിക് ദിനത്തിൻറെ. സന്ദേശം നൽകി കൊണ്ടാണ് ഫൊക്കാനയുടെ പ്രസിഡൻറ് ശ്രീ രാജൻ പടവത്ത് യോഗം ആരംഭിച്ചത്. ഈയിടെ പൊക്കാനിയിൽ നിന്ന് വേർപെട്ടു പോയ BOT വൈസ് ചെയർമാൻ ശ്രീ രാജൻ രാജു സക്കറിയയെ പ്രത്യേകം എല്ലാവരും അനുസ്മരിച്ചു കൊണ്ടും പ്രാർത്ഥിച്ചുകൊണ്ടുമാണ് യോഗം ആരംഭിച്ചത്.

ടെക്സ്റ്റ് മെസ്സേജുകൾ വഴിയും ഈമെയിൽ വഴിയും ഫോൺകോൾ വഴിയും നിരവധി ചോദ്യ ഉത്തരങ്ങൾ ചോദ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ഷീല ചെറുവും ജോസഫ് കുരിയപ്പുറവും അറിയിച്ചു.

അവർക്കുള്ള ഉത്തരങ്ങൾ ആണ് ആദ്യത്തെ സെക്ഷനിൽ നൽകിയത്. രണ്ടാമത്തെ സെക്ഷൻ മീറ്റിംഗിൽ സന്നിഹിതരായിരുന്ന എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഗൈഡൻസും അറിവ് പങ്കുവെക്കലും ആയിരുന്നു. ഹ്യൂസ്റ്റൺ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡൻറ് ശ്രീ ജിജു ജോൺ കുന്നംപള്ളിയിൽ. ശ്രീ ജോസഫ് കുര്യാ പുറത്തിന്ന് ഹൃദയങ്കമമായ നന്ദി രേഖപ്പെടുത്തി. മലയാളി അസോസിയേഷന്റെ തന്നെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സൺ ശ്രീ പ്രദീശൻ പാണഞ്ചേരി സന്നിഹിതരായിരുന്ന എല്ലാ മെമ്പേഴ്സിനും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇതിൽ പങ്കെടുക്കാൻ എത്തിയ എല്ലാ മെമ്പേഴ്സിനും, ഔട്ട്സൈഡ് മെമ്പേഴ്സ് പബ്ലിക്കിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ശ്രീ രാജൻ പടവത്ത് പ്രസിഡൻറ് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സെക്ഷനുകൾ ഒരുക്കുകയും എല്ലാവർക്കും നിശ്ചിതമായ സമയം നൽകുകയും ചെയ്തു.

ബോർഡ് ഓഫ് ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീ വിനോദ് കെ ആർ കെ, അസിസ്റ്റൻറ് വൈസ് പ്രസിഡണ്ട് ശ്രീ ലൂക്കോസ് മാളികയിൽ. ബോർഡ് ഓഫ് ട്രസ്റ്റി ശ്രീ ബാബി ജേക്കബ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ശ്രീമതി സുജ ജോസ് , ന്യൂയോർക്ക് ആർ വി പി റെജി വർഗീസ്, അസോസിയേറ്റ് ജോയിൻ സെക്രട്ടറി. ശ്രീമതി ബാല കെ ആർ കെ,അസോസിയേറ്റ് വൈസ് പ്രസിഡൻറ് ശ്രീ എബ്രഹാം Podimannil , മറ്റുള്ളവർക്കും വേണ്ടിയും പ്രത്യേകം ചോദ്യങ്ങൾ , അതിൻറെ വശങ്ങളും പ്രത്യേക പ്രത്യേകം ശ്രീ ജോസഫ് കുര്യപ്പുറത്തോടെ ചോദിച്ച് മനസ്സിലാക്കി. മൂന്നു മണിക്കൂറിലേറെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകി അവരെ തൃപ്തിപ്പെടുത്തിയ യുഎസ് ടാക്സ് സർവീസസ് കൺസൾട്ടൻസ് കൂടിയായ ശ്രീ ജോസഫ് എല്ലാവരുടെയും ഹൃദയം അഴിഞ്ഞ നന്ദികൾ നന്ദിയോടെ അറിയിക്കുന്നു. ഇനിയും കൂടുതൽ കൂടുതൽ സിമ്പോസിയങ്ങളുമായി സമൂഹത്തിന് ഉപകരിക്കുന്ന ആശയങ്ങളും ആദർശങ്ങളും. സന്ദേശങ്ങളും ചെയ്യുന്നതാണെന്ന് മലയാളി അസോസിയേഷൻ പ്രസിഡൻറ് ഷീല cheru അറിയിച്ചു.

എല്ലാവരോടും സമൂഹത്തിനുവേണ്ടി നൽകുന്ന എല്ലാവരോടും പൊക്കാനയുടെ എല്ലാ നല്ല സംരംഭങ്ങളും HMA മലയാളിയോ അസോസിയേഷന്റെ എല്ലാ നല്ല സംരംഭങ്ങളും ശുദ്ധിയോടെ കണ്ടു വിനിയോഗിക്കണമെന്ന് ശ്രീ രാജൻ പടവത് FOKANA പ്രസിഡൻറ് പറഞ്ഞു. ഈ ടാക്സ് സിമ്പോസിയം 203 വളരെ വിജയകരമായി മറ്റുള്ളവർക്ക് ഒരു ഗൈഡൻസ് ആയി നടത്താൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് അസോസിയേറ്റ് ജോയിൻ സെക്രട്ടറി ശ്രീമതി ബാല കെ ആർ കെ യും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോക്ടർ സുജ ജോസഫ് അഭിപ്രായപ്പെട്ടു. സമൂഹത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും എല്ലാ മീഡിയക്കാർക്കും ഇതിനോടകം നന്ദി അറിയിച്ചുകൊള്ളുന്നു എന്നും Bobby ജേക്കബ് അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code