Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍   - പി. ശ്രീകുമാര്‍

Picture

തിരുവനന്തപുരം: ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമാണെന്നും ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ ഹിന്ദു എന്ന് വിളിക്കുന്നത്.സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദുവെന്നത്.കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തകൊണ്ട്് ഗവര്‍ണര്‍ പറഞ്ഞു. 'എന്തുകൊണ്ടാണ് എന്നെ അഹിന്ദു എന്നു വിളിക്കുന്നത്. ഇവിടെ ജനിച്ച എന്നെയും ഹിന്ദുവെന്നു വിളിക്കണം. സനാതന ധര്‍മം ഉയര്‍ത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദു' അലിഗഡ് മുസ്‌ലിം സര്‍വകലാശാല സ്ഥാപകന്‍ സര്‍ സയ്ദ് അഹമ്മദ് ഖാനെ ഉദ്ധരിച്ച് ഗവണര്‍ പറഞ്ഞു. 'ആര്‍ഷ ദര്‍ശന' പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു.കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ.പിള്ള അധ്യക്ഷത വഹിച്ചു ഹിന്ദു കോണ്‍ക്ലേവിനെ വിമര്‍ശിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പുരസക്കാരം സ്വീകരിച്ചശേഷം ശ്രീകുമാരന്‍ തമ്പി നടത്തിയത്്.

. 'അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവിയില്‍ നിന്നുണ്ടായിരിക്കുന്നത്.(ഹിന്ദു കോണ്‍ക്ലേവിനെയും അതില്‍ പങ്കെടുക്കുന്നവരെയും ബഹിഷ്‌കരിക്കണമെന്ന് സച്ചിദാനന്ദന്‍ സമൂഹമാധ്യമത്തില്‍ എഴുതിയതി) ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്‌കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെയുള്ള എന്റെയും വി.മധുസൂദനന്‍ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങള്‍ക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാനാവില്ലല്ലോ. ഞങ്ങള്‍ക്കു സ്വയം പാടാമല്ലോ. സനാതന ധര്‍മം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് എത്ര വലിയ വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല' ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വേദം എന്നത് സുദ്ധമായ ശാസ്ത്രമാണ്. അതുമനസിലാകണമെങ്കില്‍ വേദവും ശാസ്ത്രവും പഠിക്കണം. ഇതു രണ്ടു പഠിച്ചവനാണ് താന്‍. ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കുമ്മനം രാജശേഖരന്‍, വി. മധുസൂദനന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദു പാര്‍ലമെന്റ് നേതൃ സമ്മേളനത്തില്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ അധ്യക്ഷത വഹിച്ചു. ശാന്താനന്ദ മഹര്‍ഷി സമാപന പ്രഭാഷണം നടത്തി. പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചടങ്ങില്‍ ഡോ രാംദാസ് പിള്ള അധ്യക്ഷം വഹിച്ചു ചെയ്തു. സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

'ഞാനൊരു ഹിന്ദുവാണ്' എന്ന് ഉറക്കെപ്പറയുന്നതില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹിന്ദുഫോബിയ പരത്താന്‍ ശ്രമിക്കുന്നത് മതതീവ്രവാദികളുടെ അച്ചാരം വാങ്ങിയ ചിലരാണെന്നും ഇവര്‍ വിദേശ ടിവി ചാനലുകളിലെ മനോവൈകല്യങ്ങളുടെ പ്രചാരകരായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഹിന്ദുകോണ്‍ക്ലേവിന്റെ സമാപനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വി.മുരളീധരന്‍.

ഹിന്ദുദേശീയത എന്നത് വളരെ മോശമായത് എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നൂ. മനോവൈകല്യങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന ഇത്തരം ടെലിവിഷന്‍ പരിപാടികള്‍ നമ്മുടെ നാട്ടില്‍ ചിലര്‍ ഏറ്റുപിടിക്കുകയാണ്. ഹിന്ദുഫോബിയ പരത്താന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികളും അണിചേര്‍ന്നിരിക്കുകയാണ്. ഭാരതത്തിനെതിരെ യുദ്ധം ചെയ്യാന്‍ മതതീവ്രവാദികളുടെ അച്ചാരം പറ്റുന്നവരാണിവര്‍. ഭാരതീയന്‍ എന്ന സ്വത്വബോധത്തെ അടിച്ചമര്‍ത്താനാണ് ശ്രമം. ഹിന്ദുധര്‍മ്മത്തിനെതിരെ സച്ചിദാനന്ദന്‍ ,പ്രഭാവര്‍മ്മ,അശോകന്‍ ചെരുവില്‍ പോലുള്ള ഹിന്ദുനാമധാരികള്‍ രംഗത്തുവരുന്നത്. ജനിച്ചു ,പഠിച്ച് വളര്‍ന്ന മതവിശ്വാസത്തെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും ഇക്കൂട്ടര്‍ തയാറാകണം. മുസ്ലീംങ്ങളെയും ബ്രിട്ടീഷുകാരെയും അല്ല ഭയക്കേണ്ടത് ഹിന്ദുത്വത്തിനെതിരെ രംഗത്തുവരുന്ന ഹിന്ദുക്കളെയാണ് എന്ന് വീരസവര്‍ക്കര്‍ പറഞ്ഞത് ഓര്‍ക്കേണ്ടതാണെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ.പിള്ള അധ്യക്ഷത വഹിച്ചു.

പതിനെട്ട് വയസുമുതല്‍ മുടങ്ങാട് 67 വര്‍ഷം തിരുവാഭരണപ്പെട്ട് ചുമന്ന് ശബരിമലയിലെത്തിച്ച കുളത്തിങ്ങല്‍ ഗംഗാധരന്‍പിള്ള, മാളികപ്പുറം സിനിമയില്‍ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദന,മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ , ക്ഷേത്ര ജീവനക്കാരന്‍ ഗുരുവായൂര്‍ കൃഷ്ണന്‍, തന്ത്രി പ്രമുഖന്‍ മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി,ആനക്കാരന്‍ മാമ്പി ശരത്,അതിരുദ്രയഞ്ജം നടത്തി ചരിത്രത്തിലിടം നേടിയ അശ്വനി തന്ത്രി (മാളികപ്പുറം സിനിമയില്‍ അഭിനയിച്ച ദേവനന്ദനഎന്നിവരെ പുരസക്കാരം നല്‍കി ആദരിച്ചു.

കലാമണ്ഡലം സംഗീത (നങ്ങ്യാര്‍കൂത്ത്),ജിഷ്ണു പ്രതാപ് (കൂടിയാട്ടം ), രമേഷ് കെ വി (യക്ഷഗാനം), ഡോ മഹേഷ് ഗുരിക്കള്‍ (കളരി)യദു വിജയകൃഷ്ണന്‍ (സംസ്‌ക്യതം സിനിമ),കല്ലാറ്റ് മണികണ്ഠ കുറുപ്പ് (കളമെഴുത്ത് പാട്ട്),ബി എസ് ബിജു (ചുവര്‍ചിത്രകല), അഖില്‍ കോട്ടയം (നാദസ്വരം),മണ്ണൂര്‍ ചന്ദ്രന്‍ (പൊറാട്ട് നാടകം),ഹരികുമാര്‍ താമരക്കുടി (കാക്കാരിശ്ശി നാടകം),താമരക്കുടി രാജശേഖരന്‍ (മുഖര്‍ശംഖ്), സുബ്രഹ്മമണ്യന്‍ പെരിങ്ങോട്( ഇയ്ക്ക), ഡോ. സഞ്ജിവ് കുമാര്‍(പഞ്ച കര്‍മ്മ ) എന്നിവരേയും ആദരിച്ചു. മാളികപ്പുറം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അഭിലാഷ് പിള്ള, വിഷ്ണു ശശിശങ്കര്‍, രഞ്ജിന്‍ രാജ് ശ്രീപത് യാന്‍ എന്നിവരെ അനുമോദിച്ചു. കുമ്മനം രാജശേഖരന്‍, ടി പി ശ്രീനിവാസന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ശ്ക്തി ശാന്താനന്ദ മഹര്‍ഷി, നടി അനുശ്രീ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.

രാജേഷ് ചേര്‍ത്തല, മല്ലാരി എന്നിവരുടെ കച്ചേരിയും ഉണ്ടായിരുന്നുComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code