Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുഎസില്‍ പോലീസിന്റെ ക്രൂരമര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം: യൂണിറ്റ് പിരിച്ചുവിട്ടു

Picture

ന്യൂയോര്‍ക്ക്: യുഎസിലെ ടെന്നിസി സംസ്ഥാനത്തു മെംഫിസ് നഗരത്തില്‍ നടുറോഡില്‍ പൊലീസിന്റെ ക്രൂരമര്‍ദനമേറ്റ് ടൈര്‍ നിക്കോള്‍സ് (29) മരിച്ചതിനു പിന്നാലെ മെംഫിസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ 'സ്‌കോര്‍പിയോണ്‍' യൂണിറ്റ് പിരിച്ചുവിട്ടു. നിക്കോള്‍സിന്റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും സ്‌കോര്‍പിയോണിലെ അംഗങ്ങളാണ്.

'സ്ട്രീറ്റ് ക്രൈംസ് ഓപറേഷന്‍ ടു റീസ്റ്റോര്‍ പീസ് ഇന്‍ ഔര്‍ നെയ്ബര്‍ഹുഡ്‌സ്' എന്നതിന്റെ ചുരുക്കരൂപമാണ് 'സ്‌കോര്‍പിയോണ്‍'. പ്രത്യേക മേഖലകളിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 50 പേരടങ്ങുന്നതാണ് സ്‌കോര്‍പിയോണ്‍ യൂണിറ്റ്. കാര്‍ മോഷണങ്ങളും മറ്റും പോലുള്ള ഉയര്‍ന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടി 2021 ഒക്ടോബറിലാണ് ഈ യൂണിറ്റ് ആരംഭിച്ചത്. ടൈര്‍ നിക്കോള്‍സിനെ മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് 'സ്‌കോര്‍പിയോണ്‍' പിരിച്ചുവിടാനുള്ള തീരുമാനം. യൂണിറ്റിനെ നിര്‍ജ്ജീവമാക്കുന്നത് എല്ലാവരുടെയും താല്‍പ്പര്യമാണെന്ന് മെംഫിസ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ടൈര്‍ നിക്കോള്‍സിന്റെ കുടുംബം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ടൈര്‍ നിക്കോള്‍സിന്റെ ദാരുണമായ മരണത്തിന് ഉചിതമായ തീരുമാനമാണിതെന്നും മെംഫിസിലെ എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ള നീതിയുക്തവുമായ തീരുമാനം കൂടിയാണിതെന്നും കുടുംബത്തിന്റെ അഭിഭാഷകര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ജനുവരി 7ന് മര്‍ദനമേറ്റ ആഫ്രോ അമേരിക്കന്‍ വംശജനായ ടൈര്‍ നിക്കോള്‍സ് ചികിത്സയിലിരിക്കെ മൂന്നു ദിവസത്തിനുശേഷമാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ, തഡാരിയസ് ബീന്‍, ഡെമിട്രിയസ് ഹേലി, ഡെസ്മണ്ട് മില്‍സ് ജൂനിയര്‍, എമിറ്റ് മാര്‍ട്ടിന്‍, ജസ്റ്റിന്‍ സ്മിത്ത് എന്നീ അഞ്ച് ആഫ്രോ അമേരിക്കന്‍ വംശജരായ പൊലീസുകാരെ പുറത്താക്കിയിരുന്നു. കൊലപാതകം, ക്രൂരമായ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ നാലുപേര്‍ ജാമ്യം നേടി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code