Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ ഫാമിലി നൈറ്റ് വൻ വിജയം   - ഫിലിപ്പ് മാരേട്ട്

Picture

ന്യൂ ജഴ്‌സി: വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ എല്ലാ വർഷവും നടത്താറുള്ള ഫാമിലി നൈറ്റ് ഈ വർഷവും നടത്തി വൻ വിജയമാക്കി. ചെയർമാൻ സ്റ്റാൻലി തോമസിൻ്റെ അദ്യക്ഷതയിൽ മൗന പ്രാർത്ഥനയോടു കൂടി ആരംഭിച്ച ഈ പ്രോഗ്രാമിൻ്റെ എം സി ആയി ശ്രീ. ഫിലിപ്പ് മാരേട്ട് ചുമതലയേറ്റു. തുടർന്ന് പ്രോവിൻസിൻ്റെ സെക്രട്ടറി രാജീവ് ജോർജിൻ്റെ സ്വാഗത പ്രസംഗത്തിൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രോവിൻസിൽ ഭഗവാക്കാകാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനംകൊള്ളുന്നു എന്നും, ആഗോള നെറ്റുവർക്കുള്ള ഈ സംഘടന ചാരിറ്റി പ്രവർത്തനങ്ങളക്ക് മുൻതൂക്കം കൊടുക്കുന്നതിൽ എനിക്ക് സന്തോഷം ഉണ്ട് എന്നും, ഈ സംഘടനയുടെ എല്ലാ പ്രവർത്തങ്ങൾക്കൊപ്പം ഉണ്ടാകും എന്നും അറിയിച്ചുകൊണ്ട്, പ്രോവിൻസിൻ്റെ ക്ഷണം സ്വീകരിച്ചു് എത്തിയിരിക്കുന്ന റീജിയൻ്റെയും, പ്രോവിൻസുകളുടെയും, നേതാക്കന്മാരെയും, മറ്റ് സംഘടനകളുടെ എല്ലാ നേതാക്കന്മാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു.

ചെയർമാൻ സ്റ്റാൻലി തോമസ് വേൾഡ് മലയാളി കൗൺസിലിൻ്റെ ഒരു പ്രോവിൻസ് ബെർഗൻ ഫീൽഡിൽ ആരംഭിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട് എന്നും ഇപ്പോൾ ഇരുപതോളം മെംബേർസ് ഈ പ്രോവിൻസിൽ അംഗങ്ങളായിട്ടുണ്ട് എന്നും കൂടുതൽ ആളുകൾ ഇതിൽ ചേരാൻ ആഗ്രഹം പ്രേകടിപ്പിച്ചിട്ടുള്ളതായും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ ആഗോള നെറ്റുവർക്കുള്ള ഈ സംഘടന ചാരിറ്റി പ്രവർത്തനങ്ങളിൽ ഭഗവാക്കാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു എന്നും, കഴിഞ്ഞവർഷം കോട്ടയത്തുള്ള ഒരു സാധാരണ കുടുംബത്തിലെ കുട്ടിയുടെ കല്യാണആവിശത്തിനായി ഒരു ലക്ഷം രൂപ കൊടുക്കുവാൻ ഈ പ്രോവിൻസിനു കഴിഞ്ഞു.എന്നുകൂടി ഓർമിപ്പിച്ചു. തുടർന്ന് വേദിയിൽ ഇരിക്കുന്ന റീജിയൻ്റെയും പ്രൊവിൻസിൻ്റെയും നേതാക്കൻമാർ, അതുപോലെ ക്ഷണം സ്വീകരിച്ചു് എത്തിയിരിക്കുന്ന കേരള സമാജത്തിൻറെ നേതാക്കന്മാർക്കും, ഇവിടെ വന്നു ചേർന്നിട്ടുള്ള എല്ലാവരോടുമുള്ള സന്തോഷം അറിയിച്ചുകൊണ്ട് എല്ലാവരെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

പ്രസിഡന്റ് പ്രീദീപ് മേനോൻ അമേരിക്കയിൽ വളർന്നുവരുന്ന നമുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളർന്നുവരേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. അതുപോലെ പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി എല്ലാവരും ചേർന്ന് പ്രവർത്തിക്കാനും സമൂഹത്തിന് ഗുണകരമായ പരിപാടികള്‍, ന്യൂ ജേഴ്‌സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞൂ. തുടർന്ന് എല്ലാവരെയും അഭിനന്ദിക്കുകയും പ്രത്യേക ആശംസകൾ അറിയിക്കുകയും ചെയ്തു.

അമേരിക്കാ റീജിയൻ ചെയർമാൻ ശ്രീ.പി സി മാത്യു ഈ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രോവിൻസിൻ്റെ മികവാർന്ന പ്രർത്തനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് മുൻ റീജിയൻ പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ യുവജന കൂട്ടായ്മ്മയോടുകൂടി ആരംഭിച്ച ഈ പ്രോവിൻസ് എന്തുകൊണ്ടും ഏറെ പ്രാധാന്യം അർഹിക്കുന്നു, എന്നും , സാഹോദര്യം, സ്നേഹം, സമത്വം, ഇവ മൂന്നും മറക്കാതെ കാത്തു സൂക്ഷിച്ചുകൊണ്ടു കൂടുതൽ യുവജനങ്ങളെ മുൻ നിരയിലേക്ക് കൊണ്ടു വരും എന്നു കൂടി ഓർമ്മിപ്പിച്ചു. തുടർന്ന് ഈ ഫാമിലി നൈറ്റ് വിജയമാക്കി തീർക്കാൻ പ്രവർത്തിച്ച, ഫിലിപ്പ് മാരേട്ട്, സ്റ്റാൻലി തോമസ്, പ്രീദീപ് മേനോൻ, രാജീവ് ജോർജ്, ഷെല്ലീ ജോസ്, രെഞ്ചു തങ്കപ്പൻ, മറ്റ് മെംബേർസ്, എന്നിവരുടെയെല്ലാം പരിശ്രമം ആണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട്, എല്ലാവരോടുമുള്ള പ്രത്യേക നന്ദിയും അറിയിച്ചു.

മുൻ റീജനൽ വൈസ് ചെയർമാൻ ശ്രീ. ഫിലിപ്പ് മാരേട്ട് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് വലിയ കാര്യങ്ങള്‍ സമൂഹത്തിനു നല്‍കുവാന്‍ കഴിയുമെന്നും നോർത്തു ജേഴ്‌സി പ്രോവിന്‍സ് അമേരിക്ക റീജിയണിലെ ഏറ്റവും നല്ല പ്രോവിന്‍സായി മാറട്ടെ എന്നും,അതിനായ് കൂടുതൽ മെംബേർസിനെ ചേർക്കും എന്നും അറിയിച്ചു. അതുപോലെ ഡാൻസുകൾ നടത്തിയ മാലിനി നായർക്കും ഗ്രൂപ്പിനും, പാട്ടുപാടി പുളകം കൊള്ളിച്ച സിജി ആനന്ദിനും, പ്രത്യേക നന്ദിയും ആശംസയും അറിയിച്ചു. തുടർന്ന് റീജനൽ ഹെൽത്ത്‌ ഫോറം ചെയർ ശ്രീമതി താരാ സാജൻ ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കേണ്ട ആവശ്യത്തെപറ്റിയും , ലോക മലയാളി കൗണ്‍സിൽ കാലത്തിൻ്റെ പ്രതീക്ഷയ്ക്കൊത്തുയരേണ്ട ബാധ്യതയെ പറ്റിയും പരാമർശിച്ചുകൊണ്ട് പ്രത്യേക ആശംസകള്‍ അറിയിച്ചു. തുടർന്ന് ഓൾ വുമൻസ് പ്രോവിൻസ് പ്രസിഡന്റ് ശ്രീമതി മാലിനിനയാർ, ഫാമിലി നൈറ്റ്, ന്യൂ ഇയർ സെലിബ്രേഷൻ ഒന്നിച്ചു നടത്തുവാൻ കഴിഞ്ഞതിൽഉള്ള സന്തോഷവും, പ്രത്യേക നന്ദിയും അറിയിച്ചു.

പ്രോവിൻസിൻ്റെ മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും ഒന്നിച്ചു കൈകോർത്ത് ഒറ്റകെട്ടായി ഓപ്പം നിൽക്കും എന്ന് കേരളസമാജം പ്രസിഡന്റ് ശ്രീ. ജിയോ ജോസഫും, നാമം സെക്രട്ടറി ശ്രീ വിജയകുമാറും പ്രത്യേകം എടുത്തുപറഞ്ഞൂ. ഇവര്‍ പ്രോവിൻസിന് പ്രത്യേക ആശംസകള്‍ അറിയിച്ചു. തുടർന്ന് വൈസ് ചെയർമാൻ ശ്രീ. ഷെല്ലീ ജോസ് ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ റീജിനൽ , പ്രോവിൻസ്‌ ഭാരവാഹികൾക്കും മറ്റ് ഇതര സംഘടനാ നേതാക്കൻമാർക്കും കമ്മ്യൂണിറ്റി ലീഡേഴ്സിനും , ഡാൻസുകൾ നടത്തി ഈ പ്രോഗ്രാം വിജയിപ്പിച്ച സൗപർണിക ഡാൻസ് അക്കാദമിക്കും, പാട്ടുകാരനായ സിജി ആനന്ദിനും, അതുപോലെ ഇതിൻ്റെ വിജയത്തിനായി പ്രവർത്തിച്ച മറ്റ് എല്ലാവരുടെയും പേരെടുത്തുപറഞ്ഞുകൊണ്ട് എല്ലാവർക്കും പ്രത്യേക നന്ദി പറഞ്ഞു.

വാർത്ത: ഫിലിപ്പ് മാരേട്ട്.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code