Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് സൗഹൃദ വേദിയും വേള്‍ഡ് മലയാളി കൗണ്‍സിലും സംയുക്തമായി നടത്തിയ ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാം വര്‍ണാഭമായി   - (എബി മക്കപ്പുഴ)

Picture

ഡാളസ് : ഡാളസ് സൗഹൃദ വേദിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സും സംയുക്തമായി ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാം ടെക്‌സസിലെ കരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ജനുവരി 7 ശനിയാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.

ജോവാന സുനിലിന്റെ പ്രാര്‍ഗാനത്തോടെയായിരുന്നു ആഘോഷം ആരംഭിച്ചത്. സൗഹൃദവേദി സെക്രട്ടറി അജയകുമാര്‍ പ്രോഗ്രാമില്‍ എത്തിച്ചേര്‍ന്നവര്‍ക്കു സ്വാഗതം ആശംസിച്ചു ചടങ്ങില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോഗോപാല പിള്ള അധ്യക്ഷത വഹിച്ചു. മാര്‍ത്തോമാ സഭയിലെ മികച്ച കണ്‍വെന്‍ഷന്‍ പ്രാസംഗികനും ഫാര്‍മേഴ്‌സ് ബ്രാഞ്ച് അസിസ്റ്റന്റ് വികാരിയുമായ റവ. എബ്രഹാം തോമാസ് സമ്മേളനത്തിലെ മുഖ്യ അഥിതി ആയിരുന്നു.അനുഗ്രഹീതമായ ക്രിസ്തുമസ് സന്ദേശം നല്‍കുകയും 2013 നന്മ ചെയ്യുവാനുള്ള അവസരങ്ങള്‍ ആയി മാറട്ടെ എന്ന് ആശീര്‍വദിക്കുകയും ചെയ്തു.

ണങഇ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള, അമെരിക്കന്‍ റീജിണല്‍ പ്രസിഡണ്ട് ജോണ്‍സന്‍ തലച്ചെല്ലൂര്‍,ഡാളസ് സൗഹൃദ വേദി പ്രസിഡന്റ് എബി തോമസ്, റീജിയണ്‍ അഡൈ്വസറി ഫിലിപ്പ് തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. ശ്രി ഗോപാലപിള്ള വേള്‍ഡ് മലയാളി ഗ്ലോബല്‍ പ്രവര്‍ത്തങ്ങള്‍ വിശദീകരിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.ജോണ്‍സന്‍ തലച്ചെല്ലൂര്‍ റീജിണല്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഭാവി പ്രവര്‍ത്തങ്ങളെയും വിശദീകരിച്ചു. ഒരു മുത്തശ്ശി കഥ പറഞ്ഞു കൊണ്ടായിരുന്നു എബി തോമസിന്റെ പ്രസംഗം തുടക്കമിട്ടത്. പ്രതീക്ഷകള്‍ നല്‍കുന്ന സ്വപ്നങ്ങള്‍ കണ്ടു കൊണ്ടായിരിക്കണം പുതു വര്‍ഷത്തിലെ ഓരോ ദിവസവും തുടങ്ങേണ്ടത് എന്ന് തോമസ് ഉത്‌ബോധിപ്പിച്ചു. ആവശ്യത്തില്‍ കഴിയുന്ന സഹോദരങ്ങളെ ചേര്‍ത്ത് പിടിക്കുവാനുള്ള നന്മ നമ്മളില്‍ ഉണ്ടാവണമെന്നും കൂട്ടിചേര്‍ത്തു.

ഡാളസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച ഒന്നിനൊന്നു മെച്ചമായ ഗാനങ്ങളും നൃത്തങ്ങളുംശ്രദ്ധേയമായി. ഡാളസ് കോറിസ്റ്റെര്‍സ് ശ്രുതി മധുരമായ ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ പാടി സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.

സാന്‍ഡ്ര മാറിയ ബിനോയ് , സ്മിതാ ഷാന്‍ മാത്യു, അമൃത ലിസ്, എവ്‌ലിന്‍ ബിനോയ് എന്നിവര്‍ ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ചു സദസ്സിനെ കോരിത്തരിപ്പിച്ചു. അതോടൊപ്പം തന്നെ അലക്‌സ് പാപ്പച്ചന്‍, സാബു ഇത്താക്കന്‍,സുനിതാ ജോര്‍ജ് എന്നിവര്‍ ക്രിസ്തീയ ഗാനങ്ങള്‍ ആലപിച്ചു സദസ്സ് ഭക്തി സാന്ദ്രമാക്കി.

സുനിത സന്തോഷ്, ഹണി ജിജോ എന്നിവരുടെ നേതൃത്വത്തില്‍ അവതരിക്കപ്പെട്ട 40 അംഗങ്ങളുടെ ഫാമിലി ക്രിതുമസ് ഡാന്‍സ് നയന മനോഹരമായ ഒരു ദൃശ്യമായിരുന്നു. റിഥം ഓഫ് ഡാളസ് ഡാന്‍സ് സ്‌കൂള്‍ കുട്ടികള്‍,സോനാ ഇത്താക്കന്‍ , സെന്റ് അല്‍ഫോന്‍സാ യൂത്ത് ടീം എന്നിവര്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ ശ്രേദ്ധേയമായി. സാന്ത ക്‌ളോസ് (സജി കോട്ടയടിയില്‍) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മിട്ടായി നല്‍കി കുട്ടികളോടൊപ്പം നൃത്തമാടി ക്രിസ്തുമസ് ആശംസ നേര്‍ന്നു.

വേള്‍ഡ് മലയാളീ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ജോസഫ് (സിജോ ) മാത്യു നന്ദി പ്രകാശനം നടത്തി. പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സും എംസിസ് ആയി സുനിത ജോര്‍ജ്, ആന്‍സി തലച്ചെല്ലൂര്‍, സ്മിതാ ജോസഫ് എന്നിവര്‍ നല്ലപ്രകടനം കാഴ്ച വെച്ചു.

രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ക്ക് ശേഷം ഡിന്നറും ക്രിസ്മസ് കേക്കും കഴിച്ചു തമ്മില്‍ തമ്മില്‍ പുതു വത്സരആശംസകള്‍ നേര്‍ന്നും എല്ലാവരും സന്തോഷത്തോടെ ഭവങ്ങളിലേക്കു മടങ്ങി.

ഡാളസ് സൗഹൃദ വേദി സെക്രട്ടറി അജയകുമാറിന്റെ ശ്രമഫലമായിട്ടാണ് കൂട്ടായ ആഘോഷ വേദി ഒരുക്കപ്പെട്ടത്. മറ്റു പ്രവാസി സംഘനകളും ഇത്തരം വേദി മാതൃകയാക്കുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code