Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മകരവിളക്ക് ആഘോഷിച്ചു നയാഗ്ര   - ആസാദ് ജയന്‍

Picture

ഇതാദ്യമായാണ് മണ്ഡല മകരവിളക്കിനോഡനുബന്ധിച്ചു നയാഗ്ര ഫാൾസിൽ അയ്യപ്പപൂജയും ഭജനയും സംഘടിപ്പിക്കുന്നത്. നയാഗ്രയിലെ ഹൈന്ദവ കൂട്ടായ്മയായ തപസ്യ സനാതന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, നയാഗ്ര ഫാൾസിലെ ചിന്മയ മിഷൻ ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി. ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പൂജാരി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. നയാഗ്ര മേഖലയിലെ നൂറ്റി അമ്പതിലേറെ പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

നയാഗ്ര ശിവ് മന്ദിറിലെ പൂജാരി ബസന്ത് രാജ് അധികാരി, തപസ്യ നയാഗ്രയുടെ പ്രസിഡന്റ് രാജീവ് വാരിയർ, ചിന്മയ മിഷന്റെ മാധവ് ഖുറാന, റീൽറ്റർ പ്രമോദ് കുമാർ എന്നിവർ ചേർന്ന് തിരി തെളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഈ പരിപാടി ഒരു തുടക്കം മാത്രമാണെന്നും നാട്ടിലെ രീതിയിൽ ആചാര പ്രകാരം എല്ലാ ഉത്സവങ്ങളും തപസ്യ നയാഗ്ര നേതൃത്വത്തിൽ നയാഗ്രയിൽ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് രാജീവ് വാരിയർ പറഞ്ഞു. സനാതന സംസ്കാരം വരും തലമുറക്ക് പകർന്നു നൽകാനുള്ള വേദിയാകട്ടെ ഇതെന്ന്, ചടങ്ങിൽ സംസാരിച്ച പണ്ഡിറ്റ് ബസന്ത് രാജ് അധികാരി പറഞ്ഞു. ഉത്ഘാടന ചടങ്ങുകൾ കഴിഞ്ഞു കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് ശേഷമായിരുന്നു ഭജന. തുടർന്ന് അയ്യപ്പപൂജക്കും പടിപൂജക്കും ശേഷം ഹരിവരാസനം പാടി പടിപടികൾ അവസാനിച്ചു. അതിനു ശേഷം ഭക്തജനങ്ങൾ സ്പോൺസർ ചെയ്ത അന്നദാനവും നടന്നു.

ദി കനേഡിയൻ ഹോം റീയൽറ്റിയുടെ പ്രമോദ് കുമാർ ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. ദി കനേഡിയൻ ഹോംസ് റീയൽറ്റിയുടെ ആപ്പിന്റെ പ്രചരണാർത്ഥം നടത്തിയ നറുക്കെടിപ്പിൽ ലക്ഷ്മിക്ക് ആപ്പിൾ വാച്ച് സമ്മാനമായി ലഭിച്ചു. വി കെയർ സ്റ്റാഫിങ് സൊല്യൂഷൻസിലെ വിനീത് കുമാർ ആയിരുന്നു ഇവന്റ് സ്പോൺസർ. തപസ്യ നയാഗ്രയുടെ ബോർഡ് ഓഫ് ഡയറക്ടർസ് രാജീവ് വാരിയർ,അരുൺ പിള്ള, മോഹിത് മോഹനൻ, രാമഭദ്രൻ സജികുമാർ, ആസാദ് ജയൻ വൈസ് പ്രസിഡന്റ് ഹരിലാൽ ജി നായർ,ജോയിന്റ് സെക്രട്ടറി നിധിന അരുൺ, ട്രെഷറർ ദീപക് രവിനാഥ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മനു മധുസൂദനൻ, അഭിജിത്, അനന്തകൃഷ്ണൻ, ആർഷ അർജുൻ, സരിത സുജിത്, രമ്യ ശ്രീജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code